‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ 44-ാം വാ​ര്‍​ഷി​ക​വും താ​ര​സം​ഗ​മ​വും 20ന്

കൊ​ച്ചി: ഫി​ലോ​മി​ന മൂ​ത്തേ​ട​ന്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ 44-ാം വാ​ര്‍​ഷി​ക​വും താ​ര​സം​ഗ​മ​വും 20ന് ​ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ മോ​ഹ​ന്‍​ലാ​ല്‍, ശ​ങ്ക​ര്‍, പൂ​ര്‍​ണി​മ ജ​യ​റാം, ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്കു​മെ​ന്ന് ഷോ ​ഡ​യ​റ​ക്ട​ര്‍ രാ​ഹു​ല്‍ ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍​ദേ​വി​ന്‍റെ സം​ഗീ​ത​നി​ശ​യും ന​ഗ​ര​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൃ​ത്തോ​ത്സ​വ​വും അ​ര​ങ്ങേ​റും.

എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ്ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ താ​ര​സം​ഗ​മ​ത്തി​ന്‍റെ ആ​ദ്യ​ടി​ക്ക​റ്റ് വി​ല്പ​ന ‘മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍’ സി​നി​മ​യു​ടെ ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ സ്റ്റാ​ന്‍​ലി ജോ​സ് നാ​ട്യ​ശ്രീ ചി​ത്രാ സു​കു​മാ​ര​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

1000 രൂ​പ മു​ത​ല്‍ 2000 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഷോ​യി​ല്‍ നി​ന്നു​ള്ള അ​ധി​ക വ​രു​മാ​നം ട്ര​സ്റ്റി​ലൂ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment