അയിത്തത്തിന്‍റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പഞ്ചമിയുടെ സ്മരണയെ മുൻനിർത്തി ഊരൂട്ടമ്പലം സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വത്തിന് മുഖ്യമന്ത്രി തിരിതെളിയിച്ചു

pinarai-schoolമാ​റ​ന​ല്ലൂ​ർ :  അ​യി​ത്ത​ത്തി​ന്‍റെ പേ​രി​ൽ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ പ​ഞ്ച​മി​യുടെ സ്മരണയെ മുൻ നിർത്തി രാ​വി​ലെ മാ​റ​ന​ല്ലൂ​ർ ഉൗ​രൂ​ട്ട​ന്പ​ലം സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​നത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തിന് തി​രി​തെ​ളി​ച്ചു . ഒ​രു നൂ​റ്റാ​ണ്ടി​ന് മു​ന്പ് പ​ഞ്ച​മി​യെ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ശേ​ഷം അ​ഗ്നി​ക്കി​ര​യാ​ക്കി​യ സ്കൂ​ളി​ന്‍റെ അ​വ​ശേ​ഷി​പ്പാ​യ ബ​ഞ്ചി​നെ സാക്ഷിയാക്കിയാണ്  മു​ഖ്യമ​ന്ത്രി  ഉ​ദ്ഘാ​ട​നം ചെ​യ്തത്.

ഉൗ​രൂ​ട്ട​ന്പ​ലം ഗ​വ എ​ൽ​പി​എ​സി​ലെ കു​രു​ന്നു​ക​ൾ​ക്ക് ക​ഥ​പ​റ​ഞ്ഞ് കൊ​ടു​ത്താ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി .​ര​വീ​ന്ദ്ര​നാ​ഥ് കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത് .  വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ.​സി ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചപ​രി​പാ​ടി​യി​ൽ എം​എ​ൽ​എ മാ​രാ​യ കെ ​ആ​ൻ​സ​ല​ൻ , എം ​വി​ൻ​സെ​ന്‍റ് , കെ.​എ​സ് ശ​ബ​രീ​നാ​ഥ്, കെ .​മു​ര​ളീ​ധ​ര​ൻ , വി.​ജോ​യ്, സി .കെ ദി​വാ​ക​ര​ൻ , ഒ.​രാ​ജ​ഗോ​പാ​ൽ , ഡി .കെ മു​ര​ളി , വി.എ​സ് ശി​വ​കു​മാ​ർ , ബി. ​സ​ത്യ​ൻ , സി . കെ ഹ​രീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഡോ.​ഉ​ഷാ​ ടൈ​റ്റ​സ്, എ .സ​ന്പ​ത്ത് എം ​പി , പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ . ​വി മോ​ഹ​ൻ​കു​മാ​ർ , ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ , വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു . സ​ർ​വ്വ​ശി​ക്ഷാ അ​ഭി​യാ​നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പു​മാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘടി​പ്പി​ച്ച​ത്.

പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​ത്തി​ൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും ശ്രീ​റാ​മി​ന്‍റെ​യും  ശ​ബ്ദ​മാ​ധു​ര്യം
മാ​റ​ന​ല്ലൂ​ർ ; ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കു​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലെ ഗാ​നം  ച​ല​ച്ചി​ത്ര പി​ന്ന​ണി  ഗാ​യ​ക​രാ​യ  വൈ​ക്കം വി​ജ​യ ല​ക്ഷ്മി​യു​ടെ​യും  ശ്രീ​റാ​മി​ന്‍റെ​യും  ശ​ബ്ദ​മാ​ധു​ര്യത്തി​ലാ​വും എ​ന്ന​താ​ണ് പ്ര​ത്യേകത . വാ​ക​ക​ൾ പൂ​ത്തൊ​രു വ​സ​ന്ത​കാ​ലം പ​ള​ളി​ക്കൂ​ട കാ​ലം…​വാ​ടി​ക​ൾ തോ​റും പാ​റി ന​ട​ക്കും പൂ​ന്പാ​റ്റ​ക്കാ​ലം… എ​ന്ന് തു​ട​ങ്ങു​ന്ന മ​നോ​ഹ​ര ഗാ​ന​മാ​ണ്  ഇ​ത്ത​വ​ണ സ്കൂ​ളു​ക​ളി​ൽ കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​രു​ക്കി​യത്.

രണ്ട് ആ​ഴ്ച മു​ന്പ് ത​ന്നെ  അഞ്ച് മി​നി​റ്റോ​ളം ദൈ​ർ​ഘ്യ മു​ള​ള ഗാ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂ​ളു​ക​ൾ​ക്ക് കൈ​മാ​റി . മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യാ​ണ് ഗാ​ന​ത്തി​ന്‍റെ ര​ച​യി​താ​വ് കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​യ വി​ജ​യ് ക​രു​ണ്‍ സം​ഗീ​ത സം​വി​ധാ​നം നി​ർ​വഹി​ച്ചിരിക്കുന്നത്.

Related posts