കല്യാണം മുടങ്ങുമെന്ന പേടിയിൽ കുടുംബം..! ചിട്ടിപ്പണം വാങ്ങാൻ ഈടാക്കിയ ആധാരം തിരികെ നൽകിയില്ല; കെഎ​സ്എ​ഫ്​ഇയ്ക്ക് മുന്നിൽ കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം സ​മ​രം

samaram-ksfeകോ​വ​ളം: ന​റു​ക്ക് വീ​ണ ചി​ട്ടി​പ്പ​ണം വാ​ങ്ങാ​ൻ ഈ​ടാ​യി ന​ല്കി​യ പ്ര​മാ​ണം ല​ഭി​ച്ചി​ല്ലെ​ന്ന മാ​നേ​ജ​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു കു​ടും​ബം കെഎ​സ്​എ​ഫ്ഇ ​ഓഫീ​സി​ൽ കു​ത്തി​യി​രു​ന്ന​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.​വെ​ള്ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന  കോ​വ​ളം   കെഎ​സ്എ​ഫ്ഇ ​ബ്രാ​ഞ്ചി​ലാ​ണ് സം​ഭ​വം.  ആ​ഴാ​കു​ളം തൊ​ഴി​ച്ച​ൽ അ​ഖി​ലാ​ഭ​വ​നി​ൽ പു​രു​ഷോ​ത്ത​മ​നും ഭാ​ര്യ​യും മ​ക​ളും അ​ട​ങ്ങി​യ കു​ടും​ബ​മാ​ണ് മാ​നേ​ജ​ർ​ക്ക് കൈ​മാ​റി​യ വീ​ടി​ന്‍റെ​യും അ​ഞ്ചു സെ​ന്‍റ്  വ​സ്തു​വി​ന്‍റെ​യും   പ്ര​മാ​ണം ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്ന മാ​നേ​ജ​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്രാ​ഞ്ചോഫീ​സി​നു​ള്ളി​ൽ കു​ത്തി​യി​രു​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​രുംസ്ഥ​ല​ത്ത് ത​ടി​ച്ച് കൂ​ടി​യ​താ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്.​      സം​ഭ​വ​ത്തെ കു​റി​ച്ച് പു​രു​ഷോ​ത്ത​മ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ. കോ​വ​ളം ബ്രാ​ഞ്ചി​ൽ ത​നി​ക്കു​ണ്ടാ​യി​രു​ന്ന ചി​ട്ടി​ക​ൾ ന​റു​ക്കി​ലൂ​ടെ ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ  മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​പൈ​സ ല​ഭി​ക്കാ​ൻ   ബ്രാ​ഞ്ചി​ൽ  ഈ​ടാ​യി ന​ല്കാ​നാ​യി വീ​ടിന്‍റെ പ്ര​മാ​ണ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​വ​ളം ബ്രാ​ഞ്ച് മാ​നേ​ജ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഇ​ക്ക​ഴി​ഞ്ഞ 29 ന് ​ഒ​റീജണൽ പ്ര​മാ​ണ​വും ര​ണ്ട് കോ​പ്പി​യും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും മാ​നേ​ജ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു.

മാ​ത്ര​മ​ല്ല. ഡോ​ക്യുമെ​ന്‍റുക​ളു​ടെ ലീ​ഗ​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ഫീ​സാ​യ 1500 രൂ​പ​യും അ​ട​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ ഈ ​തു​ക അ​ട​ച്ച ര​സീ​തു​മാ​യി മാ​നേ​ജ​രെ ക​ണ്ട​പ്പോ​ഴാ​ണ് അസൽ പ്ര​മാ​ണം ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്ന് മാ​നേ​ജ​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.     താ​ൻ പ്ര​മാ​ണ​മ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റി​യ​താ​ണെ​ന്നും ത​ന്‍റെ സാ​ന്നി​ധ്യത്തി​ൽ ത​ന്നെ അസൽ പ്ര​മാ​ണ​വും മ​റ്റ് രേ​ഖ​ക​ളും ര​ണ്ട് ക​വ​റു​ക​ളി​ലാ​ക്കി മാ​നേ​ജ​രു​ടെ കാ​ബി​നി​ലെ സേ​ഫി​ൽ വെ​ച്ച​താ​ണെ​ന്ന് പ​ല​പ്രാ​വ​ശ്യം പ​റ​ഞ്ഞി​ട്ടും   ഒ​ന്നു പ​രി​ശോ​ധി​ച്ചു നോ​ക്കാ​ൻ പോ​ലും മാ​നേ​ജ​ർ ത​യാ​റാ​യി​ല്ല.

മ​ക​ളു​ടെ വി​വാ​ഹം പ​ടി​വാ​തി​ൽ​ക്ക​ൽ നി​ല്ക്ക​വെ ത​ന്‍റെ ആ​കെ​യു​ള്ള അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ​യും വീ​ടി​ന്‍റെയും പ്ര​മാ​ണം ല​ഭി​ച്ചി​ല്ലെ​ന്ന മാ​നേ​ജ​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പു​രു​ഷോ​ത്ത​മ​ൻ കു​ടും​ബ സ​മേ​തം ബ്രാ​ഞ്ചോഫീ​സി​ൽ കു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കോ​വ​ളം പോ​ലീ​സ് കെ​എ​സ്​എ​ഫ്ഇ ​റീ​ജീ​യ​ണ​ൽ ഓ ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ  റീ​ജണ​ൽ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ബ്രാ​ഞ്ചോഫീ​സി​ലെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാം എ​ന്നു​റ​പ്പ് ന​ല്കി​തോ​ടെ​യാ​ണ്  രാ​ത്രി 7.30 ഓ​ടെ കു​ത്തി​യി​രു​പ്പ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.​      സം​ഭ​വം അ​റി​ഞ്ഞ്  ഫോ​ർ​ട്ട് എസി ​സു​രേ​ഷ് കു​മാ​റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts