ജ​ന​ത്തെ ആ​പ്പി​ലാ​ക്കാ​ൻ..! സ​ർ​ക്കാ​ർ സേ​വ​നം ഇ​നി മൊ​ബൈ​ല്‍ ആ​പ്പി​ൽ

കൊച്ചി: സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ഇ​നി എം ​കേ​ര​ള മൊ​ബൈ​ല്‍ ആ​പ്പ്. കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ഹാ​ഷ് ഫ്യൂ​ച്ച​ര്‍ ആ​ഗോ​ള ഡി​ജി​റ്റ​ല്‍ ഉ​ച്ച​കോ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി. ര​ണ്ട് ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി​യും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​പ്പി​ൽ തു​ട​ക്ക​ത്തി​ൽ നൂ​റോ​ളം സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​നൊ​പ്പം വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മു​ഴു​വ​നാ​യും ആ​പ്പി​ലൂ​ടെ ന​ൽ​കാ​നാ​ണ് എം ​കേ​ര​ള​യി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ൻ​ഡോ​സ്, ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്മാ​ർ​ട് ഫോ​ണി​ൽ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ ഫോ​ണു​ക​ളി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വൈ​ദ്യു​തി ബി​ൽ, വെ​ള്ള​ക്ക​രം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​പേ​ക്ഷ, വി​വി​ധ​ത​രം പി​ഴ​ക​ൾ തു​ട​ങ്ങി നി​ല​വി​ൽ സ​ർ​ക്കാ​ർ സൈ​റ്റി​ലൂ​ടെ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​ല്ലാം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭി​ക്കും.

വി​വി​ധ ബി​ല്ലു​ക​ൾ​ക്ക് പ​ണ​മ​ട​യ്ക്കേ​ണ്ട തീ​യ​തി​യും ബി​ല്ല് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ആ​പ്പി​ലൂ​ടെ അ​റി​യാ​നാ​കും. സ​ർ​ക്കാ​ർ വെ​ബ് സൈ​റ്റി​ൽ​നി​ന്നോ ആ​പ്പ് സ്റ്റോ​റി​ൽ​നി​ന്നോ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​കും.

Related posts