പിങ്കില്‍ കുളിച്ച് കെഎസ്ആര്‍ടിസി! പിങ്ക് ബസുകള്‍ നിരത്തിലിറങ്ങാന്‍ കെഎസ്ആര്‍ടിസി; പ്രകൃതി വാതകത്തിലായിരിക്കും ബസുകള്‍ നിരത്തിലിറങ്ങുക

Pin-KSRTCകൊയിലാണ്ടി: കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാവുമ്പോഴും പുതിയ രൂപത്തില്‍ ബസുകള്‍ ഒരുങ്ങുന്നു. പിങ്ക് ബസ് എന്ന പേരിലാണ് പുതിയ കെഎസ്ആര്‍ടിസി നിരത്തിലിറങ്ങാന്‍ തയാറെടുക്കുന്നത്. ഡീസല്‍ വില കുതിക്കുമ്പോള്‍ പ്രകൃതി വാതകത്തിലായിരിക്കും ഈ ബസുകള്‍ നിരത്തിലിറങ്ങുക. ഇതിലൂടെ ഇന്ധനച്ചിലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഇപ്പോഴുള്ള ബസുകളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ എന്‍എന്‍ജിയിലേക്ക് മാറ്റാം.

ഇന്ധനച്ചിലവ് കുറയ്ക്കാമെന്നത് മാത്രമല്ല, പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഇല്ലാത്തതാണ് കെഎസ്ആര്‍ടിസിയെ എന്‍എന്‍ജിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ബസുകളായിരിക്കും ഭാവിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍സറേഷന്‍ മുന്‍ഗണന നല്‍കുക. എന്നാല്‍ പ്രകൃതി വാതകം ഇപ്പോള്‍ ഇതര സംസ്ഥാനത്തുനിന്നാണ് എത്തുന്നത്. ഇത് കെഎസ്ആര്‍ടിസിക്ക് ബാധ്യതയാണ്. കേരളത്തില്‍ എന്‍എന്‍ജിയുടെ കൂറ്റന്‍ ടാങ്ക് സ്ഥാപിച്ചാലേ കോര്‍പറേഷന് ഇതുകൊണ്ട് വന്‍ ലാഭമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. പ്രതിസന്ധി നേരിടുമ്പോഴും പിങ്ക് ബസുകളുടെ നിര്‍മാണം കെഎസ്ആര്‍ടിസിയുടെ ഗാരേജുകളില്‍ പുരോഗമിക്കുകയാണ്.

Related posts