മാ​സ്ക് ശ​രി​യാ​യി ധ​രി​ച്ചി​ല്ല; മ​ക​ന്‍റെ മു​ൻ​പി​ൽ വ​ച്ച് പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് പോ​ലീ​സ്; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഇങ്ങനെ…

ഇ​ൻ​ഡോ​ർ: മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​തി​ന് മ​ക​ന്‍റെ മു​ൻ​പി​ൽ​വ​ച്ച് പി​താ​വി​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലാ​ണ് ഏ​റെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ കൃ​ഷ്ണ കെ​യ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന പി​താ​വി​നെ കാ​ണാ​ന്‍ പോ​കു​ന്ന​വ​ഴി​ക്കാ​ണ് കൃ​ഷ്ണ​യ്ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത​തി​നാ​ണ് ത​ന്നെ പോ​ലീ​സ് മ​ര്‍​ദി​ച്ച​തെ​ന്ന് കൃ​ഷ്ണ ആ​രോ​പി​ക്കു​ന്നു.

റോ​ഡി​ല്‍​വ​ച്ച് പോ​ലീ​സ് കൃ​ഷ്ണ​യു​ടെ വാ​ഹ​നം കൈ​കാ​ണി​ച്ച് നി​ര്‍​ത്തി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ളോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വ​രാ​ന്‍ ഇ​വ​ര്‍ നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ല്‍ കൃ​ഷ്ണ ഇ​ത് നി​ര​സി​ച്ച​പ്പോ​ഴാ​ണ് ഇ​വ​ര്‍ മ​ര്‍​ദ്ദ​നം ആ​രം​ഭി​ച്ച​ത്.

റോ​ഡി​ല്‍ വീ​ണ കൃ​ഷ്ണ​യെ ര​ണ്ട് പോ​ലീ​സു​കാ​ര്‍ ച​വി​ട്ടു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം കൃ​ഷ്ണ​യു​ടെ കു​ഞ്ഞ് സം​ഭ​വം ക​ണ്ട് പേ​ടി​ച്ച് ക​ര​യു​ന്നു​ണ്ട്.

എ​ന്നാ​ല്‍ പോ​ലീ​സു​കാ​രെ ത​ട​യാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ അ​ടു​ത്തു നി​ന്ന​യാ​ളാ​ണ് പ​ക​ര്‍​ത്തി​യ​ത്.

ക​മ​ല്‍ പ്ര​ജാ​പ​ത്, ധ​ര്‍​മേ​ന്ദ്ര ജാ​ത് എ​ന്നാ​ണ് ഈ ​പോ​ലീ​സു​കാ​രു​ടെ പേ​ര്. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment