ആലുവയിൽ പൈ​പ്പു​ക​ൾ ത​ക​രു​ന്നു; കുടിവെള്ളത്തിന് നെ​ട്ടോ​ട്ട​മോ​ടി ജനങ്ങൾ

ആ​ലു​വ: ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​ത് ന​ഗ​ര​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കു​ന്നും​പു​റ മേ​ഖ​ല​യ​ട​ക്കം കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.ഇ​ന്ന​ലെ ബ്രി​ഡ്ജ് റോ​ഡി​ലാ​ണ് പു​തി​യ​താ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്.പൈപ്പ് പൊട്ടി യത് മു​ന്ന​റി​യി​പ്പി​ല്ല​ാതിരുന്നതി നാൽ മ​റ്റൊ​രു കു​ഴി​യി​ൽ കാ​ർ വീ​ണു.

സ്കാ​ന​ർ യ​ന്ത്ര​മു​ള്ള​തി​നാ​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ, ടെ​ലി​ഫോ​ൺ ലൈ​നു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും അ​തി​നാ​ൽ സു​ഗ​മ​മാ​യി വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നു​മാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ക്കു​ന്നി​ട​ത്ത് കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം ബോ​യ്സ് ഹൈ​സ്കൂ​ൾ മേ​ഖ​ല​യി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സെ​ബി വി. ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് ക​വ​ല മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ സി​റ്റി ട​വേ​ഴ്‌​സി​ന് മു​ന്‍​പി​ലും ഗ്രാ​ന്‍​ഡ് ക​വ​ല​യി​ലും പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു.

ആ​ലു​വ​യി​ലെ 8, 9, 10, 23, 20 വാ​ര്‍​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പ​ല ത​വ​ണ​യാ​യി മു​ട​ങ്ങു​ന്ന​ത്. വ​ട​ക്കേ അ​ങ്ങാ​ടി, ഹൈ​റോ​ഡ്, ഹി​ല്‍​റോ​ഡ്, പൂ​ര്‍​ണ ന​ഗ​ര്‍, ശാ​ന്തി ന​ഗ​ര്‍, കു​ന്നും​പു​റും എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് ദി​വ​സ​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​ത്.

Related posts