അ​ബ​ദ്ധ​ത്തി​ൽ വെ​ടിപൊട്ടി; അ​ഞ്ച് ഇ​സ്രേ​ലി ഭ​ട​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ സി​റ്റി: ഇ​സ്രേ​ലി സേ​ന​യു​ടെ ടാ​ങ്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി അ​ഞ്ച് ഇ​സ്രേ​ലി ഭ​ട​ന്മാ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഏ​ഴു ഭ​ട​ന്മാ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വ​ട​ക്ക​ൻ ഗാ​സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​സ്രേ​ലി സൈ​നി​ക​ർ ഇ​വി​ടെ ഉ​ണ്ടെ​ന്ന​റി​യാ​തെ ര​ണ്ടു ടാ​ങ്കു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ജ​ബ​ലി​യ ക്യാ​ന്പി​ലെ​ത്തി​യ ബ​റ്റാ​ലി​യ​ന്‍റെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ച കെ​ട്ടി​ടം ല​ക്ഷ്യ​മാ​ക്കി​യാ​ണു വെ​ടി​യു​തി​ർ​ത്ത​ത്. കെ​ട്ടി​ട ജ​നാ​ല​യി​ൽ തോ​ക്കു ക​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ടാ​ങ്കി​ലെ സൈ​നി​ക​ർ വെ​ടി​വ​ച്ച​തെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

ജ​ബ​ലി​യ പ​ട്ട​ണ​ത്തി​ലും ക്യാ​ന്പി​ലും ഹ​മാ​സ് ഭീ​ക​ര​ർ വീ​ണ്ടും സം​ഘ​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വി​ടെ ഈ ​ആ​ഴ്ച​മു​ത​ൽ ഇ​സ്രേ​ലി സേ​ന ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.

തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ലും ഇ​സ്രേ​ലി സേ​ന ഓ​പ​റേ​ഷ​ൻ തു​ട​രു​ന്നു​ണ്ട്. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​റു ല​ക്ഷം പ​ല​സ്തീ​നി​ക​ൾ റാ​ഫ​യി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​യി.

Related posts

Leave a Comment