പി.​ജെ. ​ജോ​സ​ഫി​ന്‍റെ രൂ​പ​യും അ​ഭി​മ​ന്യു​വും നാ​ളെ ജ​യി​ലിലേക്ക് ! ജ​​യി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത് ര​ണ്ടേ​​ക്ക​​റോ​​ളം വ​​രു​​ന്ന സ്ഥ​​ലത്ത്‌

തൊ​​ടു​​പു​​ഴ:​​ മു​​ട്ടം സ​​ബ് ജ​​യി​​ലി​​ൽ നാ​​ളെ മു​​ത​​ൽ പു​​തി​​യ അ​​തി​​ഥി​​ക​​ളെ​​ത്തും.​ മു​​ൻ മ​​ന്ത്രി പി.​​ജെ. ​ജോ​​സ​​ഫ് എം​​എ​​ൽ​​എ ഓ​​മ​​നി​​ച്ചു​​വ​​ള​​ർ​​ത്തി​​യ രൂ​​പ​​യും അ​​ഭി​​മ​​ന്യു​​വു​​മാ​​ണ് ജ​​യി​​ലി​​ലെ പു​​തി​​യ അ​​തി​​ഥി​​ക​​ൾ.​ പു​​റ​​പ്പു​​ഴ​​യി​​ലെ വീ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ത​​ന്‍റെ ഫാ​​മി​​ലെ എ​​ച്ച്എ​​ഫ് ഇ​​ന​​ത്തി​​ൽ​​പ്പെ​​ട്ട പ​​ശു​​വാ​​ണ് രൂ​​പ.​

പ​​ത്തു ​ദി​​വ​​സം മു​​ന്പാ​​ണ് മൂ​​രി​ക്കി​​ടാ​​വി​​നെ പ്ര​​സ​​വി​​ച്ച​​ത്. ക​​ടി​​ഞ്ഞൂ​​ൽ പ്ര​​സ​​വ​​ത്തി​​ൽ ഡെ​ന്മാ​ർ​​ക്കി​​ൽ​നി​​ന്നു​​ള്ള എ​​ച്ച്എ​​ഫ് ഇ​​ന​​ത്തി​​ലു​​ള്ള ബീ​​ജം കു​​ത്തി​​വ​​ച്ചു​​ണ്ടാ​​യ മൂ​​രി​​ക്കിടാ​​വി​​ന് അ​​ഭി​​മ​​ന്യു​​വി​​ന്‍റെ പേ​​ര് പി.​​ജെ ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ജ​​യി​​ൽ ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ഴി​​ഞ്ഞ മാ​​സം മു​​ട്ട​​ത്തെ സ​​ബ് ജ​​യി​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ജ​​യി​​ലി​​ലേ​​ക്കു പ​​ശു​​വി​​നെ ന​​ൽ​​കാ​​മെ​​ന്നു പി.​​ജെ​ വാ​​ഗ്ദാ​​നം ചെ​​യ്ത​​ത്.

​ജ​​യി​​ലി​​ലു​​ള്ള പ്ര​​തി​​ക​​ൾ​​ക്കു പ​​ശു​​വ​​ള​​ർ​​ത്ത​​ലി​​ലും ക​​റ​​വ​​യി​​ലും പ​​രി​​ശീ​​ല​​നം ന​​ൽ​​കാ​​നും പു​​റ​​ത്തി​​റ​​ങ്ങു​​ന്പോ​​ൾ സ്വ​​യം തൊ​​ഴി​​ൽ ചെ​​യ്തു ജീ​​വി​​ക്കാ​​നും ഇ​​വ​​രെ പ്രാ​​പ്ത​​രാ​​ക്കു​​ക​​യു​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​ന്നു പി.​​ജെ.​​ജോ​​സ​​ഫ് ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.​ ര​ണ്ടേ​​ക്ക​​റോ​​ളം വ​​രു​​ന്ന സ്ഥ​​ല​​ത്താ​​ണ് ജ​​യി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.​ പ​ശു​​വി​​നെ വ​​ള​​ർ​​ത്താ​നും പ​​രി​​പാ​​ലി​​ക്കാ​​നു​​മു​​ള്ള എ​​ല്ലാ സൗ​​ക​​ര്യ​​വും ഇ​​വി​​ടെ​​യു​​ണ്ട്.​ നി​​ല​​വി​​ൽ 94 പ്ര​​തി​​ക​​ളാ​​ണ് മു​​ട്ടം സ​​ബ് ജ​​യി​​ലി​​ലു​​ള്ള​​ത്.​

ക​​റ​​വ​ കൂ​​ടു​​ത​​ലു​​ള്ള പ​​ശു​​വി​​നെത്ത​​ന്നെ ജ​​യി​​ലി​​ലേ​​ക്കു ന​​ൽ​​കു​​ന്ന​​തി​​നാ​​യി അ​​ടു​​ത്ത​ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഫാ​​മി​​ൽ പ്ര​​സ​​വി​​ച്ച പ​​ശു​​ക്ക​​ളി​​ൽ നി​​ന്നാ​​ണ് രൂ​​പ​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. 20 ലി​​റ്റ​​ർ വ​​രെ പാ​​ൽ ല​​ഭി​​ക്കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന പ​​ശു​​വാ​​ണി​​ത്.​

ഏ​​തു കു​​റ്റ​​വാ​​ളി​​ക്കും പു​​തു​​ജീ​​വി​​ത​​ത്തി​​ലേ​​ക്കു ക​​ട​​ന്നു​​വ​​രാ​​നാ​​കു​​മെ​​ന്നാ​​ണ് ത​​ന്‍റെ വി​​ശ്വാ​​സ​​മെ​​ന്നും മൃ​​ഗ​​ങ്ങ​​ളെ വ​​ള​​ർ​​ത്തു​​ക​​യും പ​​രി​​പാ​​ലി​​ക്കു​​ക​​യും ചെ​​യ്യു​​ന്പോ​​ൾ മ​​നു​​ഷ്യ​​നി​​ൽ കാ​​രു​​ണ്യ​​ത്തി​​ന്‍റെ സ​​ഹ​​ജ​​ഭാ​​വം നി​​റ​​യു​​മെ​​ന്നും പി.​​ജെ പ​​റ​​യു​​ന്നു. ജ​​യി​​ലിലെ​​ത്തു​​ന്ന രൂ​​പ ഇ​​വി​​ടെ​​യു​​ള്ള​​വ​​രു​​ടെ ജീ​​വി​​ത​​ത്തി​​നു പു​​തി​​യ രൂ​​പ​​ഭാ​​വ​​ങ്ങ​​ൾ ന​​ൽ​​ക​​ട്ടെ​​യെ​​ന്നാ​​ണ് ത​​ന്‍റെ പ്രാ​​ർ​​ഥ​​ന​.

നാ​​ളെ രാ​​വി​​ലെ 11നു ​​മു​​ട്ടം സ​​ബ് ജ​​യി​​ൽ വ​​ള​​പ്പി​​ൽ ജ​​യി​​ൽ ഡി​​ജി​​പി ഋ​​ഷി​​രാ​​ജ്സിം​​ഗ്, ഡെ​​പ്യൂ​​ട്ടി ഇ​​ൻ​​സ്പെ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് പ്രി​​സ​​ണ്‍​സ് സാം ​​ത​​ങ്ക​​യ്യ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ രൂ​​പ​​യെ​​യും അ​​ഭി​​മ​​ന്യു​​വി​​നെ​​യും ജ​​യി​​ലി​​നു കൈ​​മാ​​റും.​ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ​നി​​ന്നു ജ​​യി​​ലി​​ന് ആം​​ബു​​ല​​ൻ​​സ് അ​​നു​​വ​​ദി​​ക്കാ​​മെ​ന്നും എം​​എ​​ൽ​​എ നേ​​ര​​ത്തെ ഉ​​റ​​പ്പു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ

Related posts