സത്യസന്ധനായ കള്ളന്‍! പ​ണം മാ​ത്ര​മെ​ടു​ത്ത് പേഴ്സിലെ രേ​ഖ​ക​ളെ​ല്ലാം ഉടമയ്ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് പോക്കറ്റടിക്കാരൻ

kallan

ക​ള​മ​ശേ​രി: പ​ണം മാ​ത്ര​മെ​ടു​ത്ത​ശേ​ഷം പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ലും മ​റ്റു രേ​ഖ​ക​ളും ഉ​ട​മ​യ്ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ ‘മ​ര്യാ​ദ’. വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാ​യ ക​ള​മ​ശേ​രി ച​ങ്ങ​മ്പു​ഴ ന​ഗ​റി​നു സ​മീ​പം കു​മ്പ​ള​പ്പ​റ​മ്പി​ൽ പി.​എം.​എ ഷ​രീ​ഫി​നാ​ണ് പോ​ക്ക​റ്റ​ടി​ച്ചു​പോ​യ പേ​ഴ്സ് ത​പാ​ലി​ൽ അ​യ​ച്ചു​കി​ട്ടി​യ​ത്.

പ​ണ​വും ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ജോ​ലി സ്ഥ​ല​ത്തെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​മ​ട​ങ്ങി​യ പേ​ഴ്സ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് തൃ​ശൂ​രി​ൽ വ​ച്ച് പോ​ക്ക​റ്റ​ടി​ച്ചു​പോ​യ​ത്. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ മാ​ട​ക്ക​ത്ത​റ റി​ലേ സ​ബ് ഡി​വി​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷ​രീ​ഫ് ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

നാ​ലാ​യി​ര​ത്തോ​ളം രൂ​പ​യും പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്നു. ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല. ഇ​ന്ന​ലെ പോ​സ്റ്റ്മാ​ൻ കൊ​ണ്ടു​വ​ന്ന് ന​ൽ​കി​യ ത​പാ​ൽ ഭാ​ര്യ സ​ബി​ത പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ താ​ക്കോ​ൽ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ച​ത്. നാ​ലാ​യി​രം രൂ​പ ന​ഷ്ട​മാ​യെ​ങ്കി​ലും പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ ഉ​പ​കാ​രം മ​റ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഷ​രീ​ഫ് പ​റ​യു​ന്ന​ത്.

Related posts