ജോസഫിന് ഇടുക്കി കൊടുക്കരുത്: വാഴയ്ക്കനെ മത്സരിപ്പിക്കണമെന്നും ആവശ്യം; ഐ ഗ്രൂപ്പിന്റെ അന്തിമ പട്ടിക രാഷ്ട്രദീപികയ്ക്ക്

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ജോ​സ​ഫി​നു ഇ​ടു​ക്കി സീ​റ്റ് ന​ൽ​കാ​നാ​വി​ല്ലെ​ന്നു ഉ​റ​ച്ച നി​ല​പാ​ടി​ൽ ഐ ​ഗ്രൂ​പ്പ്. കേ​ര​ള കോ​ൺ​ഗ്ര​സി​നു ന​ൽ​കി​യ കോ​ട്ട​യം സീ​റ്റി​ൽ വേ​ണ​മെ​ങ്കി​ൽ ജോ​സ​ഫി​നെ മ​ത്സ​രി​പ്പി​ക്ക​ട്ടെ അ​ല്ലാ​തെ ഇ​ടു​ക്കി സീ​റ്റ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഐ ​ഗ്രൂ​പ്പ്.

ഇ​വി​ടെ മൂ​വാ​റ്റു​പു​ഴ മു​ൻ എം.​എ​ൽ.​എ​യും കെ.​പി.​സി.​സി ജ​ന​റ​ല്‌് സെ​ക്ര​ട്ട​റി​യു​മാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആവശ്യമാണ് ഐ ​ഗ്രൂ​പ്പി​നു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ജോ​സ‍​ഫു​മാ​യി ച​ർ​ച്ച​യാ​കാ​മെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി സീ​റ്റ് ന​ൽ​കാ​നാ​കി​ല്ലെ​ന്നും ഐ ​ഗ്രൂ​പ്പ് സ​മ​വാ​യ ച​ർ​ച്ച​യി​ൽ അ​റി​യി​ക്കും.

ഇ​തു കൂ​ടാ​തെ ഐ ​ഗ്രൂ​പ്പ് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ സാ​ധ്യ​ത പ​ട്ടി​ക​യും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ് സു​ബ്ബ​റാ​യ്, കെ​എ​സ് യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി റ​ഷീം, ക​ണ്ണൂ​ർ കെ ​സു​ധാ​ക​ര​ൻ, വ​ട​ക​ര മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ,പാ​ല​ക്കാ​ട് വി.​കെ ശ്രീ​ക​ണ്ഠ​ൻ, ആ​ല​ത്തൂ​ർ വ​ണ്ടൂ​ർ എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ എ​പി അ​നി​ൽ​കു​മാ​ർ, ഇ​ടു​ക്കി ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ എന്നിവരാണ് അവർ.

തൃ​ശൂ​രിൽ മൂന്നു​പേ​ർ ലി​സ്റ്റി​ലു​ണ്ട്. ടി​എ​ൻ പ്ര​താ​പ​ൻ, ഷാ​ജി കോ​റ​ങ്ങ​ത്ത്, ജോ​സ് വ​ള​ളൂ​ർ, ആ​ല​പ്പു​ഴ‍ -ഷാ​നി​മോ​ൾ ഉ​സ്മാ​ൻ,ബാ​ബു പ്ര​സാ​ദ്,അ​ടൂ​ർ പ്ര​കാ​ശ്, വ​യ​നാ​ട് -ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ബ്ദു​ൾ മ​ജീ​ദ്, മു​ൻ സ്റ്റേ​റ്റ് അ​റ്റോ​ണി​ക് ജ​ന​റ​ൽ അ​ഷ​റ​ഫ​ലി, എ​റ​ണ​ാകു​ളം -വി.​ജെ പൗ​ലോ​സ്, ചാ​ല​ക്കു​ടി- മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ആ​റ്റി​ങ്ങ​ൽ -അ​ടൂ​ർ പ്ര​കാ​ശ്, കെ​പി.​സി​സി സെ​ക്ര​ട്ട​റി എം​എം ന​സീ​ർ എ​ന്നി​വ​രാ​ണ് ഐ ​ഗ്രൂ​പ്പി​ന്‍റെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

ഇ​ന്നു വൈ​കു​ന്നേ​രം അ​ല്ലെ​ങ്കി​ൽ നാ​ളെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ന്നു വൈ​കു​ന്നേ​രം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ലാ​യി​രി​ക്കും ഐ ​ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കൈ​മാ​റു​ന്ന​ത്. ഇ​ടു​ക്കി സീ​റ്റ് ജോ​സ​ഫി​ന് വി​ട്ടു ന​ൽ​കാ​നാ​കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് രാ​ഹു​ലു​മാ​യു​ള്ള ച​ർ​ച്ച​യി​ലും ഐ ​ഗ്രൂ​പ്പ് മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്.

ഐ ​ഗ്രൂ​പ്പി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​സ​ഫി​ന് സീ​റ്റ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. ഇ​ല്ലെ​ങ്കി​ൽ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം.

Related posts