മ​ല​യാ​ള സി​നി​മ​യു​ടെ ആ​ദ്യ ന​ടി​! പി.​കെ. റോ​സി​യു​ടെ പേ​രി​ൽ ഫി​ലിം സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കു​ന്നു

മ​ല​യാ​ള സി​നി​മ​യു​ടെ ആ​ദ്യ ന​ടി​യാ​യ പി.​കെ. റോ​സി​യു​ടെ പേ​രി​ൽ ഫി​ലിം സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കാ​നൊ​രു​ങ്ങി വി​മെ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ്. സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

1928ൽ ​പു​റ​ത്തി​റ​ങ്ങി​യ വി​ഗ​ത​കു​മാ​ര​ൻ എ​ന്ന നി​ശ​ബ്ദ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു എ​ന്ന ഒ​രൊ​റ്റ​ക്കാ​ര​ണ​ത്താ​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട ദ​ളി​ത് സ്ത്രീ​യാ​ണ് പി.​കെ. റോ​സി. സി​നി​മ ച​രി​ത്ര​ത്തി​ൽ നി​ന്ന് ലിം​ഗ, ജാ​തി, മ​ത, വം​ശ, സ്ഥ​ല, വ​ർ​ണ​സ്വ​ത്വ​ങ്ങ​ളാ​ൽ മാ​റ്റി നി​ർ​ത്ത​പ്പെ​ട്ട​വ​രോ​ടൊ​പ്പം നി​ൽ​ക്കാ​നും അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച് തു​ട​ങ്ങു​വാ​നു​മു​ള്ള ഒ​രെ​ളി​യ ശ്ര​മ​മാ​ണ് ഈ ​ഫി​ലിം സൊ​സൈ​റ്റി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സൈ​ന​ർ സോ​യ റി​യ​സാ​ണ് സൊ​സൈ​റ്റി​യു​ടെ ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts