പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ; പി.​കെ. ശ്യാ​മ​ള​യു​ടെയും സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കാനൊരുങ്ങി അന്വേഷണ സംഘം

ക​ണ്ണൂ​ർ: ആ​ന്തൂ​രി​ലെ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​കെ. ശ്യാ​മ​ള​യു​ടെ മൊ​ഴി​യെ​ടു​ക്കും. സ​സ്പെ​ൻ​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി.

സാ​ജ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ശ്യാ​മ​ള​യ്ക്കെ​തി​രേ മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് നീ​ക്കം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ്യാ​മ​ള​യി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ക്കും. നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ആ​ന്തൂ​രി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്താ​ണ് പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ പാ​റ​യി​ൽ സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Related posts