“കോ​ടി​യേ​രി​ക്ക് എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു’: ബി​നോ​യ് കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ

മും​ബൈ: ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പീ​ഡ​ന കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ. ബി​നോ​യി​യും അ​മ്മ വി​നോ​ദി​നി​യും യു​വ​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത് മും​ബൈ​യി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ വ​ച്ചാ​ണെ​ന്ന് മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ കെ.​പി.​ശ്രീ​ജി​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഏ​പ്രി​ൽ 18ന് ​വി​നോ​ദി​നി​യും 29ന് ​ബി​നോ​യി​യും ച​ർ​ച്ച​യ്ക്കാ​യി ത​ന്‍റെ അ​ടു​ത്ത് എ​ത്തി​യെ​ന്നും വി​ഷ​യം നേ​ര​ത്തെ അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന കോ​ടി​യ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും ശ്രീ​ജി​ത്ത് വ്യ​ക്ത​മാ​ക്കി.

ച​ർ​ച്ച​യ്ക്ക് ശേ​ഷം കോ​ടി​യേ​രി​യു​മാ​യി താ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വെ​ളി​പ്പെ​ടു​ത്തി. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം കോ​ടി​യേ​രി​യോ​ട് പ​റ​ഞ്ഞു​വെ​ന്നും എ​ന്നാ​ൽ, ബി​നോ​യ് പ​റ​യു​ന്ന​ത് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം വി​ശ്വ​സി​ച്ച​തെ​ന്നും ശ്രീ​ജി​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts