കൃഷ്ണപ്പയുടെ തന്ത്രം പാളി! വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; ക​ഴി​ഞ്ഞ​മാ​സം 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​കേ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. സി​യാ​റ്റി​ലി​ൽ​നി​ന്നു ന്യു​വാ​ർ​ക്ക് ലി​ബേ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ത്തി​ലേ​ക്കു​ള്ള യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത വി​ജ​യ​കു​മാ​ർ കൃ​ഷ്ണ​പ്പ (28)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ​മാ​സം 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​മാ​ന​ത്തി​ൽ ത​ന്‍റെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ കൃ​ഷ്ണ​പ്പ ബോ​ധ​പൂ​ർ​വം സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പെ​ണ്‍​കു​ട്ടി എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ളോ​ടും കാ​ര്യം പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് ഡോ​ക്ട​റെ മ​റ്റൊ​രു സീ​റ്റി​ലേ​ക്ക് മാ​റ്റി അ​ധി​കൃ​ത​ർ പ്ര​ശ്ന​ത്തി​ന് താ​ൽ​കാ​ലി​ക പ​രി​ഹാ​രം ക​ണ്ടു. എ​ന്നാ​ൽ വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ​റാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ എ​ഫ്ബി​ഐ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നീ​ട് എ​ഫ്ബി​ഐ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി കൃ​ഷ്ണ​പ്പ​യെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വി​മാ​ന അ​ധി​കൃ​ത​ർ ഡോ​ക്ട​റെ കൈ​കാ​ര്യം ചെ​യ്ത രീ​തി ശ​രി​യാ​യി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് കൃ​ഷ്ണ​പ്പ യു​എ​സി​ൽ എ​ത്തി​യ​ത്.

Related posts