അ​ര​ക്കി​ലോ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം ന​ൽ​കു; വ​യ​ർ നി​റ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാം

പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം കൈ​മാ​റി​യി​ൽ ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി ഭൂ​വ​നേ​ശ്വ​ർ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ. കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഹാ​ർ സെ​ന്‍റ​റു​ക​ൾ വ​ഴി​യാ​ണ് അ​ര​ക്കി​ലോ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം കൈ​മാ​റു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ആ​ഹാ​ർ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ, ഐ​ക്യ രാ​ഷ്ട്ര​സ​ഭ വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നാ​ണ് മീ​ൽ ഫോ​ർ പ്ലാ​സ്റ്റി​ക്ക് എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഈ ​പ​ദ്ധ​തി വി​ജ​യ​മാ​ണെ​ന്നാ​ണ് ഭൂ​വ​നേ​ശ്വ​ർ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്രേം ​ച​ന്ദ്ര ചൗ​ധ​രി പ​റ​യു​ന്ന​ത്. ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വി​ടെ​യെ​ത്താ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭൂ​വ​നേ​ശ്വ​റി​ലു​ള്ള 11 ആ​ഹാ​ർ സെ​ന്‍റ​റു​ക​ളി​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വു​മാ​യി ആ​ര് വ​ന്നാ​ലും അ​വ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യം നി​ർ​മാ​ർ​ജ്ജ​നം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം വി​ശ​ക്കു​ന്ന വ​യ​റി​ന് ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Related posts