109 ദിവസത്തെ ലോകപര്യടനം! അതിശയക്കാഴ്ചയായി കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകള്‍ കൊച്ചിയില്‍

കൊ​​​ച്ചി: ഇ​​​റ്റാ​​​ലി​​​യ​​​ൻ ക്രൂ​​​സ് ക​​​ന്പ​​​നി​​​യാ​​​യ കോ​​​സ്റ്റ ക്രൂ​​​സി​​​ന്‍റെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ൾ ഒ​​​രേ​​​സ​​​മ​​​യം കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്ത് അ​​​ടു​​​ത്തു. കോ​​​സ്റ്റ ലു​​​മി​​​നോ​​​സ, കോ​​​സ്റ്റ വെ​​​നേ​​​സി​​​യ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു ക്രൂ​​​സ് ക​​​പ്പ​​​ലു​​​ക​​​ളാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ അ​​​ടു​​​ത്ത​​​ത്. ഇ​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ക​​​ന്പ​​​നി​​​യു​​​ടെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ൾ ഒ​​​രേ​​​സ​​​മ​​​യം തു​​​റ​​​മു​​​ഖ​​​ത്ത് അ​​​ടു​​​ക്കു​​​ന്ന​​​ത്.

109 ദി​​​വ​​​സ​​​ത്തെ ലോ​​​കപ​​​ര്യ​​​ട​​​ന​​​ത്തി​​​ലാ​​​ണ് കോ​​​സ്റ്റ ലു​​​മി​​​നോ​​​സ. ചൈ​​​നീ​​​സ് വി​​​പ​​​ണി​​​ക്കുവേ​​​ണ്ടി രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത ആ​​​ദ്യ കോ​​​സ്റ്റ ക​​​പ്പ​​​ലാ​​​യ വെ​​​നേ​​​സി​​​യ ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര ഇ​​​ന്നു തു​​​ട​​​രും. കൊ​​​ളം​​​ബോ, ലാം​​​ഗ്വാ​​​ക്കി, പോ​​​ർ​​​ട്ട് ക്ലാ​​​ങ് വ​​​ഴി സിം​​​ഗ​​​പ്പൂരി​​​ലേ​​​ക്കു​​​ള്ള എ​​​ട്ടു ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര​​​യ്ക്ക് കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്ന് 100 ഇ​​​ന്ത്യ​​​ൻ അ​​​തി​​​ഥി​​​ക​​​ൾ വെ​​​നേ​​​സി​​​യ​​​യി​​​ൽ ക​​​യ​​​റും.

ക​​​പ്പ​​​ലി​​​ലു​​​ള്ള 14 ഡെ​​​ക്കു​​​ക​​​ളി​​​ൽ 12 ഉം ​​​അ​​​തി​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും. മൂ​​​ന്നു സ്വി​​​മ്മിം​​​ഗ് പൂ​​​ളു​​​ക​​​ൾ, 4 ജാ​​​കൂ​​​സി​​​സ്, 10 ബാ​​​റു​​​ക​​​ൾ, 5 റ​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ, കാ​​​സി​​​നോ, തി​​​യ​​​റ്റ​​​ർ, ഡി​​​സ്കോ, ബോ​​​ൾ റൂം, ​​വാ​​​ട്ട​​​ർ തീം ​​​പാ​​​ർ​​​ക്ക് ​തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാ​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​യി മാ​​​ജി​​​ക് ഷോ, ​​​ഒ​​​പേ​​​ര, നൃ​​​ത്ത പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

Related posts