പ്ലാസ്റ്റിക് മലകൾ ഇവിടെ വേണ്ട; മെഡിക്കൽ കോളജിലെ മാലിന്യം നഴ്സിംഗ് കോളജിനു പിന്നിൽ മണ്ണിട്ട് മൂടുന്നത് അവസാനിപ്പിക്കണമെന്ന്  വിദ്യാർഥികൾ

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​ള്ള ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ എ​ത്തി​ച്ച മാ​ലി​ന്യം. മ​ണ്ണി​ട്ടു മൂ​ടു​ന്ന​തി​നു മു​ൻ​പു​ള്ള കാ​ഴ്ച.

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലേ​യും, ശ​സ്ത്ര​ക്രി​യാ തിയ​റ്റ​റി​ലേ​യും മാ​ലി​ന്യ​ങ്ങ​ൾ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഹോ​സ്റ്റ​ലി​ന് തൊ​ട്ട​ടു​ത്താ​യി മ​ണ്ണി​ട്ട് മൂ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ച്ച പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി​യ മാ​ലി​ന്യ​മാ​ണ് കു​ഴി പോ​ലും എ​ടു​ക്കാ​തെ മൂ​ടു​ന്ന​ത്.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് സെ​ൻ​ട്ര​ൽ ലാ​ബി​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ൽ സ്റ്റോ​ക്ക് ചെ​യ്ത ശേ​ഷം അ​വി​ടെ നി​ന്നും ജീ​വ​ന​ക്കാ​ർ മി​നി​ലോ​റി​യി​ൽ ക​യ​റ്റി​യാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത്. ഇ​പ്പോ​ൾ മാ​ലി​ന്യ ക​വ​ർ കൊ​ണ്ടു​വ​ന്ന് ലോ​റി​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ട ശേ​ഷം ടി​പ്പ​ർ ലോ​റി​യി​ൽ പൂ​ഴി കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യക്കൂ​ന്പാ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് മൂ​ടു​ക​യാ​ണ്.​ഇ​ങ്ങ​നെ മ​ണ്ണി​ട്ട് മൂ​ടു​ന്ന​തു​മൂ​ലം ഈ ​ഭാ​ഗം ചെ​റി​യ ചെ​റി​യ കു​ന്നു​ക​ൾ പോ​ലെ രൂ​പ​പ്പെ​ടു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ഴി​ച്ചി​ടു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന മാ​ലി​ന്യ ക​വ​റു​ക​ളി​ൽ ചി​ല​ത് പൊ​ട്ടി​പ്പോ​കു​ന്ന​തി​നാ​ൽ ക​വ​റി​ന ക​ത്തു​ള്ള മാ​ലി​ന്യം കാ​ക്ക​ളും മ​റ്റ് പ​ക്ഷി​ക​ളും കൊ​ത്തി​വ​ലി​ച്ച് സ​മീ​പ​ത്തെ ഹോ​സ്റ്റ​ൽ കോ​ന്പൗ​ണ്ടി​ലും കോ​ള​ജ് കാ​ന്പ​സി​ലും കൊ​ണ്ടി​ടു​ന്ന​താ​യി പ​റ​യു​ന്നു.

പ്ലാ​സ്റ്റിക് മാ​ലി​ന്യം പൊ​ടി​ച്ച് ക​ള​യു​ന്ന​തി​നു​ള്ള മെ​ഷീ​ൻ ലോ​ണ്‍​ട്രി വി​ഭാ​ഗ​ത്തി​ന് സ​മീ​പം ത​ക​രാ​റി​ലാ​ണ്. ഇ​തി​ന്‍റെ കേ​ടുപാ​ട് പ​രി​ഹ​രി​ച്ച് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​ടി​ച്ച് ക​ള​യുകയോ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ക​ത്തി​ച്ച് ക​ള​യു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts