കേരളത്തിൽ പോ​ക്‌​സോ  കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന; മുന്നിൽ  മലപ്പുറം ജില്ല; പ​​​ത്തു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 3,729 കേ​​​സു​​​ക​​​ൾ

സ്വ​​​ന്തം ലേ​​​ഖി​​​ക
ക​​​ണ്ണൂ​​​ര്‍: നി​​​യ​​​മം ക​​​ര്‍​ശ​​​ന​​​മാ​​​ക്കു​​​മ്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്തു പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ന്‍ വ​​​ര്‍​ധ​​​ന. 2022 ഒ​​​ക്‌​​​ടോ​​​ബ​​​ർ വ​​​രെ 3,729 പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

വീ​​​ടു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് കു​​​ട്ടി​​​ക​​​ള്‍ ഏ​​​റെ​​​യും ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന​​​ത്. പ​​​ല കു​​​ട്ടി​​​ക​​​ളും ഇ​​​തു പു​​​റ​​​ത്തു​​​പ​​​റ​​​യാ​​​റി​​​ല്ല.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ന​​​ല്‍​കു​​​ന്ന കൗ​​​ണ്‍​സ​​​ലിം​​​ഗ് ക്ലാ​​​സു​​​ക​​​ളി​​​ലാ​​​ണു കു​​​ട്ടി​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യം തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​ന്‍ ധൈ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​രി​​​ൽ ഏ​​​റെ​​​യും അ​​​ധ്യാ​​​പ​​​ക​​​രും ബ​​​ന്ധു​​​ക്ക​​​ളും ത​​​ന്നെ​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ള്‍​ക്ക് ക​​​ഞ്ചാ​​​വും മ​​​യ​​​ക്കു​​​മ​​​രു​​​ന്നും ന​​​ല്‍​കി പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കു​​​ന്ന​​​തും വ​​​ര്‍​ധി​​​ക്കു​​​ന്നു​​​ണ്ട്.

വ​​​ര്‍​ഷം​​​തോ​​​റും പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന വ​​​ര്‍​ധ​​​ന വ​​​ലി​​​യ ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തെ ക​​​ണ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 കേ​​​സു​​​ക​​​ളു​​​ണ്ടാ​​​യി.

പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ള്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്-450. ക​​​ഴി​​​ഞ്ഞ ആ​​​റു​​​വ​​​ര്‍​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ 2021ല്‍ 260, 2020​​​ല്‍ 387, 2019ല്‍ 448, 2018​​​ല്‍ 410, 2017ല്‍ 220, 2016​​​ല്‍ 244 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​ല​​​പ്പു​​​റ​​​ത്ത് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം.

മ​​​റ്റു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ വ​​​ര്‍​ഷം​​​തോ​​​റും കൂ​​​ടി​​​യും കു​​​റ​​​ഞ്ഞു​​​മി​​​രി​​​ക്കു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ല്‍ കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്നു​​​ണ്ട്.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ 249(2022), 256(2021), 254(2020) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ലി​​​ല്‍ 342 (2022), 319 (2021), 249 (2020) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ള്‍.

ഒ​​​രി​​​ക്ക​​​ല്‍ പോ​​​ക്സോ കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച് ജ​​​യി​​​ലി​​​ല്‍​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ള്‍ വീ​​​ണ്ടും പോ​​​ക്സോ കേ​​​സു​​​ക​​​ളി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളും ആ​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്ക് ഇ​​​ര​​​ക​​​ളാ​​​കു​​​ന്നു. ഒ​​​രു​​​മാ​​​സം മു​​​ന്പ് ക​​​ണ്ണൂ​​​രി​​​ല്‍ പ​​​തി​​​ന​​​ഞ്ചു​​​കാ​​​ര​​​നെ പ്ര​​​കൃ​​​തി​​​വി​​​രു​​​ദ്ധ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

സി​​​ഗ​​​ര​​​റ്റും ഹാ​​​ന്‍​സും ന​​​ല്‍​കി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്. മാ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷ​​​മാ​​​ണ് കു​​​ട്ടി പീ​​​ഡ​​​ന​​​വി​​​വ​​​രം പു​​​റ​​​ത്തു​​​പ​​​റ​​​ഞ്ഞ​​​ത്.

വ്യ​​​ക്തി​​​വി​​​രോ​​​ധ​​​ത്തി​​​ന്‍റെ​​​യും രാ​​​ഷ്‌​​ട്രീ​​​യ പ​​​ക​​​പോ​​​ക്ക​​​ലി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ല്‍ പോ​​​ക്‌​​​സോ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന ആ​​​ക്ഷേ​​​പം ഉ​​​യ​​​ര്‍​ന്ന​​​തോ​​​ടെ പോ​​​ലീ​​​സ് ജാ​​​ഗ്ര​​​ത​​​യോ​​​ടെ​​​യാ​​​ണു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്.

Related posts

Leave a Comment