മുട്ട അടിച്ചുമാറ്റുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി ! പോലീസുകാരന്റെ പണിപോയി…

വഴിയോരക്കടയില്‍ നിന്ന് മുട്ട മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പണിപാളിയത്.

പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രീത്പാല്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ചണ്ഡീഗഡില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഫത്തേഗഡ്സാഹിബ് പട്ടണത്തിലാണു സംഭവം. വഴിയരികിലെ ആളില്ലാത്ത കടയില്‍നിന്ന് ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു നടപടി.

കടയില്‍നിന്ന് മോഷ്ടിച്ച മുട്ട യൂണിഫോമിന്റെ പോക്കറ്റില്‍ വയ്ക്കുന്നതും കടയുടമ എത്തുമ്പോഴേക്ക് പോലീസുകാരന്‍ സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരു വഴിയാത്രക്കാരന്‍ മൊെബെല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയുന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്തതും.

Related posts

Leave a Comment