ഇനി ശ്വസിക്കാം ഈസിയായി..! കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ കൊ​ച്ചി​യി​ലെ​ത്തി

 

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ഓ​​​ക്സി​​​ജ​​​ന്‍ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ118 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നു​​​മാ​​​യി വ​​​ല്ലാ​​​ര്‍​പാ​​​ടം ടെ​​​ര്‍​മി​​​ന​​​ലി​​​ലാ​​​ണു ട്രെ​​​യി​​​ന്‍ എ​​​ത്തി​​​യ​​​ത്.

ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ലിം​​​ഗ​​​ന​​​ഗ​​​ര്‍ ടാ​​​റ്റാ സ്റ്റീ​​​ല്‍ പ്ലാ​​​ന്‍റി​​​ല്‍നി​​​ന്നു ഡൽഹിയി​​​ലേ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ഓ​​​ക്സി​​​ജ​​​നാ​​​ണി​​​ത്. ഡൽഹിയി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍റെ ആ​​​വ​​​ശ്യം കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത പ്ര​​​ത്യേ​​​ക ക​​​ണ്ടെ​​​യ്ന​​​ര്‍ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ണ് ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​ച്ചു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

വ​​​ല്ലാ​​​ര്‍​പാ​​​ട​​​ത്തു ഫ​​​യ​​​ര്‍​ഫോ​​​ഴ്സി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ളി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​യ്ക്കു​​​ന്ന ജോ​​​ലി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ളി​​​ല്‍ നി​​​റ​​​ച്ച ശേ​​​ഷം ആ​​​വ​​​ശ്യ​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യും.

Related posts

Leave a Comment