വാരണാസി: ഉത്തർപ്രദേശ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സുൽത്താൻപുർ ജില്ലയിലാണു സംഭവം. നിരവധി കേസുകളിൽ പ്രതിയായ വിനോദ് കുമാർ ഉപാധ്യായ് ആണു കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിലാണു പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗോരഖ്പുർ, ബസ്തി, സന്ത് കബീർ നഗർ, ലഖ്നോ എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഗരുതരകേസുകളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർന്ന് 2023 സെപ്റ്റംബറിൽ ഉപാധ്യായെ പിടിച്ചുനൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു