ഒ​ന്‍​പ­​ത് വ­​യ­​സു­​കാ​ര­​നു നേരെ പോലീസ് മർദനം; ര​ക്ഷി​താ​ക്ക​ള്‍ ജി​ല്ലാ പോലീ​സ് മേ​ധാ­​വി­​ക്ക് പ­​രാ­​തി ന​ല്‍​കും

ആ­​ല​പ്പു­​ഴ:​ കാ​യം​കു​ള​ത്ത് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ ഒ​ന്‍​പ­​ത് വ­​യ­​സു­​കാ​ര­​നെ പോ​ലീ​സ് മ​ര്‍​​ദി​ച്ച സം­​ഭ­​വ­​ത്തി​ല്‍ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ജി​ല്ലാ പോലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍­​കും.

പ​ട­​ക്കം പൊ­​ട്ടി​ച്ചും മ­​റ്റു­​മു­​ള്ള ആ­​ഘോ­​ഷ­​ങ്ങ​ള്‍ കാണാൻ പിതാവിനൊപ്പം എത്തിയ കു­​ട്ടി­​യെ മ­​ഫ്­​തി­​യി­​ലു­​ണ്ടാ­​യി­​രു​ന്ന പോ​ലീ​സ് ലാ​ത്തി​കൊ­​ണ്ട് മ​ര്‍­​ദി­​ച്ചെ­​ന്നാ­​ണ് ആ­​രോ­​പ​ണം.

എ­​ന്നാ​ല്‍ കു­​ട്ടി­​യെ മ​ര്‍­​ദി­​ച്ചി­​ട്ടി­​ല്ലെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ വാ​ദം. ആ­​ഘോ­​ഷ­​ങ്ങ​ള്‍ പ­​രി­​ധി വി­​ട്ട­​പ്പോ​ള്‍ യു­​വാ​ക്ക­​ളെ ലാ­​ത്തി വീ­​ശി ഓ­​ടി­​ക്കു­​ക മാ­​ത്ര­​മാ­​ണ് ചെ­​യ്­​ത­​ത്.

ഗ​താ​ഗ­​ത ത​ട​സം ഉ​ണ്ടാ​ക്കി ആ​ഘോ​ഷം ന​ട​ത്തി​യ യു​വാ​ക്ക​ള്‍​ക്കെ​തി​രെ​യാ​ണ് ലാ​ത്തി വീ­​ശി­​യ​ത്. ഇ­​വി­​ടെ മ­​ഫ്­​തി­​യി​ല്‍ പോ­​ലീ­​സ് ഉ­​ണ്ടാ­​യി­​രു­​ന്നി­​ല്ലെ­​ന്നു­​മാ­​ണ് കാ­​യം­​കു­​ളം പോ­​ലീ­​സി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം.

പ­​രാ­​തി ഉ­​യ​ര്‍­​ന്ന­​തി­​ന് പി­​ന്നാ​ലെ ചൈ​ല്‍​ഡ്‌​ലൈ​ന്‍ പ്ര​വ​ര്‍­​ത്ത­​ക​ര്‍ കു­​ട്ടി­​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. പു​റ­​ത്ത് അ­​ടി­​യേ­​റ്റ കു​ട്ടി കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി­​യി​ല്‍ ചി­​കി­​ത്സ തേ­​ടി­​യി­​രു​ന്നു.

Related posts

Leave a Comment