കു​ഴ​പ്പ​ക്കാ​രാ​യ പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്..! ചെ​വി​ക്കു​പി​ടി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മൂ​ക്കു​ക​യ​റിടാനൊരുങ്ങി സംസ്ഥാന സ​ർ​ക്കാ​ർ. അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കേ​ണ്ടെ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.പോ​ലീ​സ് ആ​ക്ടി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് പി​ൻ​വ​ലി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ടി​ലെ 101(6) വ​കു​പ്പ് റ​ദ്ദാ​ക്കി പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​നാ​യി ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts