ഒരു വര്‍ഷം മുമ്പ് ഒടിഞ്ഞ കൈ പിടിച്ചു തിരിച്ചു; പിന്നെ… ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ പോലീസ് മര്‍ദിച്ചതായി പരാതി; സംഭവം പത്തനംതിട്ടയില്‍

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ൽ ഹെ​ൽ​മെ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വും സി​ഐ​ടി​യു ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​മാ​യ വ​ള്ളി​ക്കോ​ട് വെ​ട്ട​ത്തേ​ത്ത് എ​സ്. അ​ഖി​ലി​നെ (28) പ​ത്ത​നം​തി​ട്ട എ​സ്ഐ മ​ർ​ദി​ച്ച​താ​യി പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​വ​ള്ളി​ക്കോ​ട് താ​ഴൂ​ർ​ക്ക​ട​വി​ന് സ​മീ​പം അ​ഖി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി​യ​ശേ​ഷം സ്റ്റേ​ഷ​നി​ൽ കൊ​ണ്ട് വ​ന്ന് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. നേ​ര​ത്തെ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​ടി​ഞ്ഞ് ക​മ്പി​യി​ട്ടി​ട്ടു​ള്ള കൈ​പി​ടി​ച്ച് തി​രി​ക്കു​ക​യും സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി അ​ഖി​ൽ പ​റ​ഞ്ഞു.

ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ​ഫോ​ണും വാ​ങ്ങി​വ​ച്ചു. ഈ ​സ​മ​യം എ​ന്തോ ആ​വ​ശ്യ​ത്തി​ന് സ്റ്റേ​ഷ​നി​ൽ വ​ന്ന ഒ​രു സു​ഹൃ​ത്തി​നോ​ട് കാ​ര്യം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് സ്റ്റേ​ഷ​നി​ലെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​സ്ഐ ദീ​പ​ക്കും പോ​ലീ​സു​കാ​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ചെ​യ്തു. ഒ​രു വ​ർ​ഷം മു​മ്പ് ഒ​ടി​ഞ്ഞ കൈ​യാ​ണ് പി​ടി​ച്ച് തി​രി​ച്ച​ത്. കൈ​ശ​മു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യും ഒ​ടി​ച്ചു. ഡി​വൈ​എ​ഫ്ഐ ​ഞ​ക്കു​നി​ലം യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വെ​യാ​ണ് സം​ഭ​വം.

അ​ഖി​ലി​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ശേ​ഷം കേ​സും ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. അ​ഖി​ലി​നെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. എ​സ്ഐ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ ഹെ​ൽ​മെ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് പി​ഴ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​ഖി​ൽ വി​സ​മ്മ​തി​ക്കു​ക​യും ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി എ​സ്ഐ കെ. ​ദീ​പ​ക് പ​റ​ഞ്ഞു. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ക്കു​ക​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്ത​താ​യും താ​ൻ ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എ​സ്ഐ പ​റ​ഞ്ഞു.

Related posts