വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല; സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ

വാ​ള​കം : അ​മ്പ​ല​ക്ക​ര – ആ​ൽ​ത്ത​റ മു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ളു​ക​ളാ​യി വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​ത് സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​വു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ഴി ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പോ​ലും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഇ​വി​ടെ ത​മ്പ​ടി​ക്കു​ന്നു.

വാ​ള​കം എ​യ്ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ ഇ​ല്ലാ​ത്ത​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ കൂ​ടി ക​ത്താ​താ​യ​തോ​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​വു​ക​യാ​ണ്.

അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ള​കം പൗ​ര​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ മാ​മ്പു​ഴ അ​ല​ക്സാ​ണ്ട​ർ ,എ ​കെ​മ​നോ​ഹ​ര​ൻ, പ്രി​ൻ​സ് ഫി​ലി​പ്പ്, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.

Related posts