മാ​ളി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ര​ൻ നേ​രി​ട്ട​ത് ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച്; പോ​ലീ​സു​കാ​ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സ് ശ​രി​വ​ച്ചു റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഷോ​പ്പിം​ഗ് മാ​ളി​ൽ​വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​വി​ൽ പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്.

ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ചു. മി​ഥു​ൻ റോ​യി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ത്രീ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​രു​ന്നു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും നി​സാ​ര വ​കു​പ്പു​ക​ളാ​ണു ചു​മ​ത്തി​യി​രു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തേ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണു മാ​ളി​ലെ സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മാ​ളി​ൽ​വ​ച്ചു പോ​ലീ​സു​കാ​ര​നെ പി​ന്നാ​ലെ ചെ​ന്ന് പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും പോ​ലീ​സു​കാ​ര​ൻ ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ചു നേ​രി​ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

Leave a Comment