തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനി വിതുര സ്വദേശി ആനന്ദിന്റെ ആത്മഹത്യ സംബന്ധിച്ച് ഡിഐജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ക്യാമ്പില്‍ കഴിഞ്ഞിരുന്ന ആനന്ദിനെ പരിചരിക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൗണ്സിലംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ആനന്ദിന്റെ ആത്മഹത്യ സംബന്ധിച്ച് കുടുംബത്തിന്റെ ആരോപണം വിശദമായി പരിശോധിക്കും. സഹോദരന്റെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും ഡിഐജി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി ക്യാമ്പിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. മുന്‍പ് കൈഞരന്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആനന്ദ് ക്യാമ്പില്‍ ചികിത്സയില്‍ കഴിയവെയാണ് തൂങ്ങിമരിച്ചത്.