മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് വാ​ട്സ് ആ​പ്പി​ൽ സ​ന്ദേ​ശം; പോ​ലീ​സു​കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി; മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്

policeക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​ഹ​മ​ന്ത്രി​മാ​ർ​ക്കും​നേ​രേ അ​ധി​ക്ഷേ​പ​ഹ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്.

സൈ​ബ​ർ​സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​ണ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​കു​റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ന​ല്ല സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത​തെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

സ​ന്ദേ​ശം ഇ​ട്ട​യു​ട​നെ ഇ​ത് താ​ൻ ഫോ​ർ​വേ​ഡ് ചെ​യ്ത സ​ന്ദേ​ശ​മ​ല്ലെ​ന്നും കു​ട്ടി​ക​ൾ എ​ടു​ത്തു​ക​ളി​ച്ച​പ്പോ​ൾ ഗ്രൂ​പ്പി​ൽ​വ​ന്ന​താ​ണെ​ന്നും കാ​ണി​ച്ച് ഇ​യാ​ൾ ഗ്രൂ​പ്പി​ൽ സ​ന്ദേ​ശം ഇ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Related posts