സ്കൂളിലേക്ക് നടന്ന് പോകുന്ന വഴിയിൽ രണ്ട് പെൺകുട്ടികളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾക്ക് നേരിടേണ്ടിവന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും. അത്തരത്തിൽ സംഭവബഹുലമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നത്.
സ്കൂളിലേക്ക് പോകുന്ന രണ്ട് പെൺകുട്ടികളെ ബൈക്കിൽ പിന്നാലെ ചെന്ന് കൈയിൽ പിടിച്ച് വലിക്കുകയും അവരെ ശല്യം ചെയ്യുകയും ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ഈ വിഷയം വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തു.
കോട്വാലി ഐടിഐ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ യുവാക്കൾക്കെതിരെ കോട്വാലി പോലീസ് സ്വമേധയ പോക്സോ കേസ് ഫയൽ ചെയ്തു. പ്രതികൾക്കെതിരെ കേസെടുത്തതും അവരെകൊണ്ട്തന്നെ മാപ്പ് പറയിപ്പിക്കുന്നതും കോട്വാലി പോലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് എത്തിച്ചു.
ഞങ്ങളോട് ക്ഷമിക്കണം, ഞങ്ങൾ ഇനി അതുപോലെ ചെയ്യില്ല എന്ന് പറയുന്ന വീഡിയോയാണ് പോലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സംഗതി കുറച്ച് സീരിയസ് ആണെങ്കിലും ഇത്തരം മാപ്പപേക്ഷിക്കൽ സോഷ്യൽ മീഡിയ വളരെ പോസിറ്റീവായി തന്നെ ഏറ്റെടുത്തു. ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ഇനിയും ഇതുപോലെയുള്ള പണികൾ കിട്ടുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
