പു​ലി​യൂ​ർ​ക്കാ​ളി ക്ഷേ​ത്ര​ത്തി​ൽ ക​ളി​യാ​ട്ട​ത്തി​നി​ടെ മാ​ല മോ​ഷ​ണം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മാ​ത​മം​ഗ​ലം: മാ​ത​മം​ഗ​ലം പു​ലി​യൂ​ർ​ക്കാ​ളി ക്ഷേ​ത്ര​ത്തി​ൽ ക​ളി​യാ​ട്ട​ത്തി​നി​ടെ മാ​ല​മോ​ഷ​ണം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.35 ഓ​ടെ​യാ​ണ് സം​ഭ​വം. പ​റ​വൂ​ർ പാ​പ്പി​നി​ശേ​രി വ​ള​പ്പി​ൽ വീ​ട്ടി​ൽ പി.​വി. രോ​ഹി​ണിയു​ടെ (76) അ​ഞ്ച​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​ർ​ണാ​ട​ക കു​ട​ക് സ്വ​ദേ​ശി​ക​ളാ​യ നാ​ല​ങ്ക സം​ഘം മോ​ഷ്‌ടിച്ച​ത്.

സം​ഘ​ത്തി​ലെ അ​നി​ത (40), ഗീ​ത (38) എ​ന്നീ ര​ണ്ടു​പേ​രെ പെ​രി​ങ്ങോം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റി​മാ​ൻ​ഡ് ചെ​യ്തു.മ​റ്റ് ര​ണ്ടു​പേ​ർ മാ​ല​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​മ്പ​ല​ത്തി​ലെ സി​സി​ടി​വിയി​ൽ മോ​ഷ​ണം ന​ട​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഇ​വ​ർ നേ​ര​ത്തെ​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment