തൃക്കരിപ്പൂർ: സഞ്ചാര സ്വാതന്ത്ര്യത്തെ കുരുക്കിയിടുന്ന തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും റെയിൽവേ ഗേറ്റുകളിൽ മേൽപ്പാല നിർമാണം വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 28 ന് വൈകുന്നേരം നാലിന് മനുഷ്യച്ചങ്ങല തീർക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിലുള്ള ജനകീയ സംഘാടക സമിതി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്ന് വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റ് പരിസരം വരെയാണ് ജനകീയ മനുഷ്യച്ചങ്ങല തീർക്കുക. എഴുനൂറിൽപ്പരം വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ടീയ, സന്നദ്ധ, യുവജന, തൊഴിലാളി, വനിത സംഘടന പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ കൈ കോർക്കും.
മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.
വ്യാപാര ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അബ്ദുൾ റഷീദ്, ട്രഷറർ ഇ.വി. ദിനേശൻ, സന്ദീപ് വാര്യർ, എ.ജി.സി. ബഷീർ, കെ.കെ. രാജേന്ദ്രൻ, എം. രാമചന്ദ്രൻ, വി.കെ. ബാവ, ടി.വി. ഷിബിൻ, സി. രവി, വി.വി. കൃഷ്ണൻ, എ.ജി. ബഷീർ, ഡോ. കെ. സുധാകരൻ, പി.വി. ദിനേശൻ, വി.എം. ശ്രീധരൻ, എം.പി. ബിജീഷ്, കെ.വി.പി. സാബിർ, കെ.വി. ഗംഗാധരൻ, അബ്ദുൾ ഖഫാർ, എ.ജി. നൂറുൽ അമീൻ, എം.എ.സി. കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡൻസാജിദ സഫറുള്ള ചെയർമാനായും സി.എച്ച്. അബ്ദുൾ റഹീം വർക്കിംഗ് ചെയർമാനായും കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: ടി.വി.ചന്ദ്രദാസ് (ജനറൽ കൺവീനർ), എ.ജി.നൂറുൽ അമീൻ(വർക്കിംഗ് കൺവീനർ),എം. അബ്ദുൾ റഷീദ്(കൺവീനർ).
