കുഞ്ഞ് കരഞ്ഞാല്‍ ഏതൊരമ്മയുടേയും ഹൃദയം തകരും! കുറ്റവാളിയുടെ കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ് ഉദ്യോഗസ്ഥ; കൈയടിച്ച് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ വൈറല്‍

മാ​തൃ​സ്നേ​ഹ​ത്തോ​ളം പ​ക​രം വ​യ്ക്കാ​ൻ മ​റ്റൊ​ന്നു​മി​ല്ല ഈ ​ലോ​ക​ത്ത്. കു​ഞ്ഞ് ക​ര​ഞ്ഞാ​ൽ ഏ​തൊ​ര​മ്മ​യ്ക്കും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​തി​രി​ക്കാ​നു​മാ​കി​ല്ല. അ​വ​ർ എ​ത്ര തി​ര​ക്കാ​ണെ​ങ്കി​ലും. അ​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ചൈ​നീസ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ.

ചൈ​ന​യി​ലെ ഷാം​ഗ്സി പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ലി​ന ഹോ ​എ​ന്ന പോലീസ് ഉദ്യോഗസ്ഥ കോ​ട​തി മു​റി​യി​ലെ ജോ​ലി​ക്കി​ടെ​യാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന ലീ ​എ​ന്ന സ്ത്രീ​യു​ടെ കുഞ്ഞ് ക​ര​യു​ന്ന​ത് ശ്ര​ദ്ധിച്ചത്. സഹതാപം തോ​ന്നി​യ ഇ​വ​ർ ഈ ​സ്ത്രീ​യോ​ട് അ​നു​വാ​ദം വാ​ങ്ങി കു​ട്ടി​ക്ക് മു​ല​പ്പാ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു.

ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യതിന്‍റെ പേരിൽ ജയിലിലായ 34 അം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​ണ് ലീ. കോടതിമുറിയിലുണ്ടായിരുന്ന മ​റ്റൊ​രു ഉദ്യോഗസ്ഥ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യിൽ വൈറലായി മാറിയിരിക്കുകയാണ്.

Related posts