പോ​ലീ​സി​ന്‍റെ ഐ ​കോ​പ്‌​സ് സം​വി​ധാ​ന​ത്തി​ല്‍ എ​ഐ സം​യോ​ജ​നം; ഇ​നി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സം​സാ​രി​ച്ചു ത​യാ​റാ​ക്കാം

കൊ​ച്ചി: ഇ​നി മു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ടു​ക​ളും ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും ത​യാ​റാ​ക്കാ​ന്‍ കം​പ്യൂ​ട്ട​റി​ല്‍ നീ​ണ്ട സ​മ​യം ടൈ​പ്പ് ചെ​യ്യേ​ണ്ട​തി​ല്ല, സം​സാ​രി​ച്ചു​കൊ​ണ്ട് ത​ന്നെ ത​ത്സ​മ​യം ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ സാ​ധി​ക്കും.

ഇ​തി​നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ഓ​ഫീ​സ് സം​വി​ധാ​ന​മാ​യ ഐ ​കോ​പ്‌​സി​ൽ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ര്‍ പോ​ലീ​സിം​ഗ് സി​സ്റ്റം) കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഷാ എ​ഐ. പ്ലാ​റ്റ്‌​ഫോ​മാ​യ ‘ഭാ​ഷി​ണി’ വി​ജ​യ​ക​ര​മാ​യി സം​യോ​ജി​പ്പി​ച്ചു.

ഇ​തോ​ടെ എ​ഫ്‌​ഐ​ആ​ര്‍, കേ​സ് ഡ​യ​റി, മൊ​ഴി​ക​ള്‍ എ​ന്നി​വ മൈ​ക്രോ​ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ച് വേ​ഗ​ത്തി​ല്‍ ത​യാ​റാ​ക്കാം. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളി​ല്‍ ടൈ​പ്പ് ചെ​യ്താ​ല്‍ മ​ല​യാ​ള ലി​പി​യി​ലേ​ക്ക് മാ​റു​ന്ന ട്രാ​ന്‍​സ്‌​ലി​റ്റ​റേ​ഷ​ന്‍ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

വി​ദേ​ശ സേ​വ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ രാ​ജ്യ​ത്തി​ന​ക​ത്തെ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഡാ​റ്റ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത​മാ​യി​രി​ക്കും.

റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സ​മ​യം ലാ​ഭി​ക്കാ​നും ഫീ​ല്‍​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്താ​നും ഈ ​മാ​റ്റം സ​ഹാ​യി​ക്കും. പോ​ലീ​സി​നെ കൂ​ടു​ത​ല്‍ സ്മാ​ര്‍​ട്ടും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക ചു​വ​ടു​വെ​പ്പാ​ണി​ത്.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment