പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ ഈ മൂന്ന് വസ്തുക്കൾ കൈയിൽ കരുതരുത്; വൈറലായി അഭിഭാഷകന്‍റെ വീഡിയോ

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​കു​മ്പോ​ൾ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ലാ​ത്ത മൂ​ന്ന് വ​സ്തു​ക്ക​ളെ കു​റി​ച്ച് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. കു​റേ പ​ണം, വി​ല​പി​ടി​പ്പു​ള്ള ഫോ​ൺ, വി​ല പി​ടി​പ്പു​ള്ള കാ​റി​ന്‍റെ താ​ക്കോ​ൽ എ​ന്നി​വ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു പോ​കാ​ൻ പാ​ടി​ല്ലാ​ത്ത വ​സ്തു​ക്ക​ളെ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

ഇ​തി​നു​ള്ള കാ​ര​ണ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. വി​ല​പി​ടി​പ്പു​ള്ള കാ​റി​ലാ​ണ് നി​ങ്ങ​ൾ പോ​കു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ൾ ന​ല്ല കാ​ശു​കാ​രാ​ണെ​ന്ന് പോ​ലീ​സു​കാ​ർ ധ​രി​ക്കും. അ​തി​നാ​ൽ ത​ന്നെ നി​ങ്ങ​ളി​ൽ നി​ന്ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ചെ​ടു​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കും എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തേ കാ​ര​ണം ത​ന്നെ​യാ​ണ് വി​ല പി​ടി​പ്പു​ള്ള ഫോ​ൺ കൊ​ണ്ടു പോ​യാ​ലും സം​ഭ​വി​ക്കു​ക.

അ​തു​പോ​ലെ​ത​ന്നെ​യാ​ണ് പേ​ഴ്സി​ൽ ഒ​രു​പാ​ട് കാ​ശ് സൂ​ക്ഷി​ക്ക​രു​ത് എ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു​ണ്ട്. ന​മ്മ​ളോ​ട് പോ​ലീ​സു​കാ​ർ ഐ​ഡി കാ​ർ​ഡ് ചോ​ദി​ക്കും. അ​തെ​ടു​ക്കു​ന്ന​തി​നാ​യി പേ​ഴ്സ് തു​റ​ക്കു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും കാ​ശ് പോ​ലീ​സു​കാ​ർ കാ​ണും. അ​വ​ർ എ​ങ്ങ​നെ എ​ങ്കി​ലും ന​മ്മു​ടെ ക​യ്യി​ലു​ള്ള കാ​ശ് സ്വ​ന്തം ക​യ്യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് എ​ന്നും ഇ​യാ​ൾ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

 

Related posts

Leave a Comment