ഇൻസ്റ്റഗ്രാം റീലിനായി പോലീസ് വാഹനം ഉപയോഗിച്ച് യുവതി; വീഡിയോ എടുക്കാൻ അനുവദിച്ച  പോലീസുകാരന് കിട്ടിയത്…

ത​ന്‍റെ ഡ്യൂ​ട്ടി വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ  നൃ​ത്തം ചെ​യ്യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റെ അ​നു​വ​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ.  വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ. ​

ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നാ​യി പോ​ലീ​സ് വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ൻ  യു​വ​തി​യെ അ​നു​വ​ദി​ച്ച​തി​ന് ജ​ല​ന്ധ​റി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

യു​വ​തി പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ന്ന് ഒ​രു പ​ഞ്ചാ​ബി ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ. ആ​ക്ഷേ​പ​ക​ര​മാ​യ ആം​ഗ്യം കാ​ണി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വീ​ഡി​യോ​യു​ടെ അ​വ​സാ​നം പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഒ​രു പു​രു​ഷ​നും യു​വ​തി​ക്കൊ​പ്പം കാ​ണ​പ്പെ​ടു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ​ഉദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പറഞ്ഞു. 

Related posts

Leave a Comment