പോ​ലീ​സുകാരന്‍ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ! ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച​തായി സൂ​ച​ന; സംഭവം ചിങ്ങവനത്ത്‌

ചി​ങ്ങ​വ​നം: പോ​ലീ​സു​കാ​ര​നെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കോ​ട്ട​യം എ​ആ​ർ ക്യാ​ന്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കാ​ലാ​യി​പ്പ​ടി സ്വ​ദേ​ശി മ​ധു(52) ആ​ണ് മ​രി​ച്ച​ത്.

എം​സി​ റോ​ഡി​ൽ കു​റി​ച്ചി ഒൗ​ട്ട്പോ​സ്റ്റി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. വീ​ടു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന മ​ധു ഈ ​മു​റി​യി​ലാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​തെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്നു പു​ല​ർ​ച്ചെ മ​ധു​വി​നെ പു​റ​ത്തു കാ​ണാ​ത്ത​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ൾ ചി​ങ്ങ​വ​നം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി മു​റി തു​റ​ന്നു പ​രി​ശോ​ധ​ിച്ചപ്പോൾ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഉ​ച്ച​യോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റും.

Related posts

Leave a Comment