കോട്ടയത്ത് ഉമ്മൻചാണ്ടിക്ക് ‘പവർ’ കുറഞ്ഞു! ചാ​ണ്ടി ഉ​മ്മ​ൻ നേ​തൃ​നി​ര​യി​ലേ​ക്കു വ​രു​മെ​ന്നു പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു

കോ​ട്ട​യം: കെ​പി​സി​സി പു​ന​ഃസം​ഘ​ട​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഉ​മ്മ​ൻ​ചാ​ണ്ടി നി​യ​ന്ത്രി​ച്ചി​രു​ന്ന എ ​ഗ്രൂ​പ്പ് കോ​ട്ട​യം ജി​ല്ല​യി​ൽ തൂ​ത്തെ​റി​യ​പ്പെ​ട്ടു.

ഡി​സി​സി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ ​ഗ്രൂ​പ്പി​ൽ​നി​ന്നു പൂ​ർ​ണ​മാ​യി അ​ക​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​ണു ജി​ല്ല​യി​ൽ​നി​ന്നു പ​രി​ഗ​ണ​ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തി​യ അ​തേ നീ​ക്ക​ങ്ങ​ൾ സം​സ്ഥാ​ന​നേ​തൃ​ത്വം ന​ട​ത്തി​യ​താ​ണു പ​ഴ​യ എ ​ഗ്രൂ​പ്പി​നു തി​രി​ച്ച​ടി​യാ​യ​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ വി​ശ്വ​സ്ത​നാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി, പി.​ടി. തോ​മ​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് നാ​ട്ട​കം സു​രേ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്.

ഇ​ത്ത​വ​ണ സ്ഥാ​നം നേ​ടി​യ നാ​ലു പേ​രി​ൽ മൂ​ന്നു പേ​രും തി​രു​വ​ഞ്ചൂ​രു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തു​ന്ന​വ​രാ​ണ്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​എ. സ​ലിം എ ​ഗ്രൂ​പ്പു​കാ​ര​നെ​ങ്കി​ലും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു.​

ജോ​സി സെ​ബാ​സ്റ്റ്യ​ൻ പ​ഴ​യ ഐ​ഗ്രൂ​പ്പുകാ​ര​നും പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ജി​ല്ല​യി​ലെ നേ​താ​വു​കൂ​ടി​യാ​ണ്.

കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലും ജോ​സി​ക്കു തു​ണ​യാ​യി. ടോ​മി ക​ല്ലാ​നി എ ​ഗ്രൂ​പ്പ് നേ​താ​വാ​ണെ​ങ്കി​ലും എ.​കെ. ആ​ന്‍റ​ണി​യു​ടെ വി​ശ്വ​സ്ത​നാ​ണ്.​

ഐ ഗ്രൂ​പ്പി​ന്‍റെ നേ​താ​വാ​യി കോ​ട്ട​യ​ത്ത് പ്ര​വേ​ശി​ച്ച ഡോ. ​പി.​ആ​ർ. സോ​ന ക​ഴി​ഞ്ഞ ത​വ​ണ വൈ​ക്ക​ത്തു​നി​ന്നും ജ​ന​വി​ധി തേ​ടി​യി​രു​ന്നു.

കോ​ട്ട​യം ന​ഗ​ര​സ​ഭ മു​ൻ​ചെ​യ​ർ​പേ​ഴ്സ​ണും നി​ല​വി​ലെ അം​ഗ​വു​മാ​ണ്. ഐ ​ഗ്രൂ​പ്പു​കാ​രി​യെ​ങ്കി​ലും സോ​ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​ഗ്രൂ​പ്പു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണ്.​

മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ പ​ല​രെ​യും അ​വ​ഗ​ണി​ച്ച​തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നി​ട​യി​ൽ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന ഫി​ലി​പ്പ് ജോ​സ​ഫ്, ഫി​ൽ​സ​ണ്‍ മാ​ത്യൂ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

ചാ​ണ്ടി ഉ​മ്മ​ൻ നേ​തൃ​നി​ര​യി​ലേ​ക്കു വ​രു​മെ​ന്നു പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.

Related posts

Leave a Comment