സിനിമയെ വെല്ലുന്ന തിരക്കഥ! പിഴവ് വരുത്താത്ത മാസ്റ്റര്‍പ്ലാന്‍; പ്രതികളുടെ സഹായിയെ ഉപയോഗിച്ചുള്ള പോലീസ് ഓപ്പറേഷന്‍; അബ്കാരി കോണ്‍ട്രാക്ടറുടെ ആധാരം മോഷ്ടിച്ച പ്രതികളെ പോലീസ് പൊക്കി

കൊ​ച്ചി: പി​ഴ​വ് വ​രു​ത്താ​ത്ത മാ​സ്റ്റ​ർ​പ്ലാ​ൻ… പ്ര​തി​ക​ളു​ടെ സ​ഹാ​യി​യെ ഉ​പ​യോ​ഗി​ച്ചു​ള്ള പോ​ലീ​സ് ഓ​പ്പ​റേ​ഷ​ൻ… സി​നി​മ​യെ വെ​ല്ലു​ന്ന തി​ര​ക്ക​ഥ​യി​ൽ കോ​ട​നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഒ​രു മാ​സ​ത്തി​ലേ​റെ ക​ബ​ളി​പ്പി​ച്ചു ന​ട​ന്ന മോ​ഷ്ടാ​ക്ക​ളെ. പെ​രു​ന്പാ​വൂ​രി​ലെ അ​ബ്കാ​രി കോ​ണ്‍​ട്രാ​ക്ട​റു​ടെ വീ​ട്ടി​ൽ ക​യ​റി ആ​ധാ​രം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പി​ടി​ത​രാ​തെ മു​ങ്ങി ന​ട​ന്ന മോ​ഷ്ടാ​ക്ക​ളെ വി​ദ​ഗ്ധ​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തോ​ട്ടു​വ സ്വ​ദേ​ശി​ക​ളാ​യ പാ​റ​യി​ൽ കു​ട്ട​ൻ എ​ന്നു​വി​ളി​ക്കു​ന്ന എ​യ്ജോ (40), പ​ന​യി​ൽ​ക്കു​ടി വീ​ര​പ്പ​ൻ എ​ന്നു​ വി​ളി​ക്കു​ന്ന നോ​ബി (32) എ​ന്നി​വ​രെ​യാ​ണ് അ​ബ്കാ​രി കോ​ണ്‍​ട്ര​ക്ട​ർ തോ​ട്ടു​വ നെ​ടു​ങ്ക​ണ്ട​ത്തി​ൽ ജോ​യ് ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ ക​യ​റി മോ​ഷ്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ സ​ഹാ​യി​ച്ച എ​ള​ന്പ​ക​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ട്. മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ൾ ഒ​ളി​വി​ലു​മാ​ണ്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 12നാ​യിരുന്നു കേസിനാസ്പദമായ സം​ഭ​വം. ജോ​യി​യും കു​ടും​ബ​വും വൈ​കി​ട്ട് ഏ​ഴി​ന് വീ​ടു​പൂ​ട്ടി പു​റ​ത്തേ​ക്കു പോ​യ ത​ക്കംനോ​ക്കി മോ​ഷ്ടാ​ക്ക​ൾ വീ​ടി​നു​ള്ളി​ൽ ക​ട​ന്നു. ഇ​രു​നി​ല കെ​ട്ടി​ടം മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും പ​ണ​മോ സ്വ​ർ​ണ​മോ മോ​ഷ്ടാ​ക്ക​ൾ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ മു​ക​ളി​ലെ നി​ല​യി​ലെ മു​റി​യി​ൽനി​ന്നു പ​ണം അ​ട​ങ്ങി​യ ബാ​ഗ് എ​ന്നു ക​രു​തി ഒ​രു സ്യൂ​ട്ട്കേ​സ് മോ​ഷ്ടാ​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി.

മോ​ഷ​ണം ന​ട​ന്ന​ത​റി​ഞ്ഞ ജോ​യ് അ​ടു​ത്തദി​വ​സംത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ​ മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ൾ ജോ​യി​യെ ബു​ധ​നാ​ഴ്ച ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് സ്യൂ​ട്ട്കേ​സി​ലു​ണ്ടാ​യി​രു​ന്ന ആ​ധാ​രം തി​രി​കെ വേ​ണ​മെ​ങ്കി​ൽ 10 ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത്ര​യും ത​ന്‍റെ പ​ക്ക​ൽ ഇ​ല്ലെ​ന്നും മൂ​ന്ന് ല​ക്ഷം ത​രാ​മെ​ന്നും ജോ​യി പ​റ​ഞ്ഞു. ഈ ​തു​ക​യ്ക്കു സ​മ്മ​തി​ച്ച മോ​ഷ്ടാ​ക്ക​ൾ അ​ടു​ത്തദി​വ​സം മ​ല​യാ​റ്റൂ​രി​ൽ വ​ച്ച് ആ​ധാ​രം കൈ​മാ​റാ​മെ​ന്നു പ​റ​ഞ്ഞുവ​ച്ചു. ഈ ​വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക​ന്‍റെ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ജോ​യി കോ​ട​നാ​ട് പോ​ലീ​സി​നെ ധ​രി​പ്പി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് പ്ര​തി​ക​ളെ കു​ടു​ക്കാ​നു​ള്ള തി​ര​ക്ക​ഥ ത​യാ​റാ​ക്കി. പ​ണം​വാ​ങ്ങാ​ൻ നേ​രി​ട്ടെ​ത്തു​മെ​ന്നു പ​റ​ഞ്ഞ പ്ര​തി​ക​ൾ പ​ക്ഷേ ഒ​രു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ദൗ​ത്യം ഏ​ൽ​പ്പി​ച്ച് പ​റ​ഞ്ഞ​യ​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ ആ​ധാ​രം ന​ൽ​കി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴേ​ക്കും പോ​ലീ​സ് ചാ​ടി​വീ​ണു ഡ്രൈ​വ​റെ പി​ടി​കൂ​ടി.

താ​ൻ സം​ഘ​ത്തി​ലു​ള്ള​ത​ല്ലെ​ന്നും ആ​യി​രം രൂ​പ ത​രാ​മെ​ന്നു പ​റ​ഞ്ഞ് ത​ന്നെ​ക്കൊ​ണ്ട് ഇ​തു ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഓ​ട്ടോ​ഡ്രൈ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ട്ടോ​ഡ്രൈ​വ​റെ കൊ​ണ്ടുത​ന്നെ പ്ര​തി​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് അ​വ​ർ നി​ൽ​ക്കു​ന്ന സ്ഥ​ലം മ​ന​സി​ലാ​ക്കി​യശേ​ഷം കോ​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ബാ​റി​നു മു​ന്നി​ൽനി​ന്നു പി​ടി​കൂ​ടുകയായിരുന്നു.

Related posts