വോ​ട്ടെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വ​ൻ ആ​വേ​ശം; ക്ര​മാ​നു​ഗ​ത ഉ​യ​ർ​ച്ച​യി​ൽ പോ​ളിം​ഗ് ഗ്രാ​ഫ്

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗി​ൽ കൊ​ല്ല​ത്ത് മു​ന്പെ​ങ്ങുമി​ല്ലാ​ത്ത ആ​വേ​ശം. രാ​വി​ലെ ഏ​ഴു​മു​ത​ലാ​ണ് വോ​ട്ടെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും 6.30മു​ത​ൽ ത​ന്നെ ജി​ല്ല​യി​ലെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് ദൃ​ശ്യ​മാ​യ​ത്. രാ​വി​ലെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളെ​ക്കാ​ൾ പു​രു​ഷ​ന്മാ​രാ​യി​രു​ന്നു.​വോ​ട്ടിം​ഗി​ലെ ഈ ​ആ​വേ​ശം പോ​ളിം​ഗ് സ​മാ​പി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റു​വ​രെ മി​ക്ക ബൂ​ത്തു​ക​ളി​ലും ദൃ​ശ്യ​മാ​യി​രു​ന്നു.

ചി​ല ബൂ​ത്തു​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം ടോ​ക്ക​ൺ വി​ത​ര​ണം ചെ​യ്ത് ആ​ൾ​ക്കാ​രെ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. നി​ർ​ദി​ഷ്ട സ​മ​യ​ത്തി​ന് ശേ​ഷ​വും 160 ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര ഉ​ണ്ടാ​യി​രു​ന്നു.രാ​വി​ലെ മു​ത​ൽ ത​ന്നെ ബൂ​ത്തു​ക​ളി​ലേ​യ്ക്ക് വോ​ട്ട​ർ​മാ​ർ പ​തി​വി​ന് വി​പ​രീ​ത​മാ​യി ഒ​ഴു​കി എ​ത്തി​യ​ത് സ്ഥാ​നാ​ർ​ഥി​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി.​കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം ആ​യി​രി​ക്കും ആ​ദ്യ​മ​ണി​ക്കൂ​റി​ലെ പോ​ളിം​ഗി​ലെ തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മു​ന്ന​ണി​ക​ൾ വി​ല​യി​രു​ത്തി​യെ​ങ്കി​ലും ഈ ​നി​ഗ​മ​നം ശ​രി​യ​ല്ലെ​ന്ന് അ​വ​ർ​ക്ക് ത​ന്നെ ബോ​ധ്യ​മാ​യി.

വേ​ന​ൽ ക​ടു​ത്തി​ട്ടും വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ എ​ങ്ങും കു​റ​വൊ​ന്നും ക​ണ്ടി​ല്ല. തീ​ര​ദേ​ശ മേ​ഖ​ല​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും അ​ട​ക്കം വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ക്യൂ​വി​ൽ നി​ന്ന ശേ​ഷ​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങി​യ​ത്. കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി.

ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ബൂ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യും വോ​ട്ടിം​ഗി​ന് അ​നു​ഗ്ര​ഹ​മാ​യി. കൊ​ല്ല​ത്തെ വോ​ട്ടിം​ഗ് രം​ഗ​ത്ത് ഒ​രി​ട​വേ​ള​യി​ൽ പോ​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യ​തു​മി​ല്ല. പോ​ളിം​ഗി​ന്‍റെ ഗ്രാ​ഫ് അ​നു​നി​മി​ഷം എ​ല്ലാ​യി​ട​ത്തും ഉ​യ​രു​ന്ന അ​നു​ഭ​വ​മാ​ണ് എ​ല്ലാ​യി​ത്തും ദ​ർ​ശി​ക്കാ​നാ​യ​ത്. കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലും ജി​ല്ല​യി​ൽ ഒ​രി​ട​ത്തു​നി​ന്നും കാ​ര്യ​മാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

പോ​ളിം​ഗ് ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ കൊ​ല്ല​ത്ത് 5.28 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ ഒ​ന്പ​ത് ആ​യ​പ്പോ​ൾ ഇ​ത് 10.86 ആ​യി ഉ​യ​ർ​ന്നു. പ​ത്തി​ന് 13.50, 11ന് 27.10, 12​ന് 30.71 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക പോ​ളിം​ഗ് ശ​ത​മാ​നം. 11നും 12​നും ഇ​ട​യ്ക്കാ​ണ് കൊ​ല്ല​ത്ത് കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത്. ഉ​ച്ച​യ്ക്ക് 12.30 ആ​യ​പ്പോ​ൾ വോ​ട്ടിം​ഗ് ശ​ത​മാ​നം 35.72 ആ​യി വ​ർ​ധി​ച്ചു. ഒ​ന്നി​ന് ഇ​ത് 40.45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

1.30ന് 43.02 ​ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.​അ​സം​ബ്ലി മ​ണ്ഡ​ങ്ങ​ളി​ലും ഇ​തേ പാ​റ്റേ​ണി​ലാ​യി​രു​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം.
രാ​വി​ലെ പ​ത്തി​ന് അം​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ച​വ​റ-14.06, പു​ന​ലൂ​ർ-14.53, ച​വ​റ-14.88, കു​ണ്ട​റ-15.27, കൊ​ല്ലം-13.86, ഇ​ര​വി​പു​രം-14.18, ചാ​ത്ത​ന്നൂ​ർ-13.06 എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് 12 ആ​യ​പ്പോ​ൾ ച​വ​റ-29.68, പു​ന​ലൂ​ർ-31.92, ച​ട​യ​മം​ഗ​ലം-31.88, കു​ണ്ട​റ-31.79, കൊ​ല്ലം-31.14, ഇ​ര​വി​പു​രം-29.89, ചാ​ത്ത​ന്നൂ​ർ-28.23 എ​ന്നി​ങ്ങ​നെ​യും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ച​വ​റ-38.07, പു​ന​ലൂ​ർ-40.06, ച​ട​യ​മം​ഗ​ലം-40.65, കു​ണ്ട​റ-39.97, കൊ​ല്ലം-39.07, ഇ​ര​വി​പു​രം-37.75, ചാ​ത്ത​ന്നൂ​ർ-35.89 എ​ന്നി​ങ്ങ​നെ ശ​ത​മാ​നം ഉ​യ​ർ​ന്നു.ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 44.84 ആ​യി ഉ​യി ഉ​യ​ർ​ന്നു. ച​വ​റ-42.37, പു​ന​ലൂ​ർ-44.89, ച​ട​യ​മം​ഗ​ലം-44.81, കു​ണ്ട​റ-44.59, കൊ​ല്ലം-43.74, ഇ​ര​വി​പു​രം-41.65, ചാ​ത്ത​ന്നൂ​ർ-41.14 എ​ന്ന​താ​ണ് ഈ ​സ​മ​യം അം​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​വ​രു​ടെ ശ​ത​മാ​ന ക​ണ​ക്ക്.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ആ​യ​പ്പോ​ൾ കൊ​ല്ല​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം 50 ക​ട​ന്നു. 51.33 ആ​ണ് ഇ​പ്പോ​ഴ​ത്തെ ശ​ത​മാ​നം. ച​വ​റ-49.15, പു​ന​ലൂ​ർ‌-51.32, ച​ട‍​യ​മം​ഗ​ലം-51.46, കു​ണ്ട​റ-50.97, കൊ​ല്ലം-49.88, ഇ​ര​വി​പു​രം-48.43, ചാ​ത്ത​ന്നൂ​ർ-48.04 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.മൂ​ന്നി​ന് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 56.88 ആ​യും വൈ​കു​ന്നേ​രം നാ​ലി​ന് 57.60 ആ​യും ഉ​യ​ർ​ന്നു. ച​വ​റ-63.57, പു​ന​ലൂ​ർ-63.69, ച​ട​യ​മം​ഗ​ലം-64.24, കു​ണ്ട​റ-64.15, കൊ​ല്ലം-63.29, ഇ​ര​വി​പു​രം-62.10, ചാ​ത്ത​ന്നൂ​ർ-61.62 എ​ന്നി​ങ്ങ​നെ ആ​യി​രു​ന്നു അ​സം​ബ്ലി​ക​ളി​ലെ പോ​ളിം​ഗ്. 4.30ന് ​ലോ​ക്സ​ഭാ പോ​ളിം​ഗ് ശ​ത​മാ​നം 63.62 ലേ​യ്ക്ക് എ​ത്തി.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് 63.63 ആ​ണ് കൊ​ല്ല​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം. ച​വ​റ​യി​ൽ 63.99, പു​ന​ലൂ​ർ-63.93, ച​ട​യ​മം​ഗ​ലം-64.65, കു​ണ്ട​റ-64.53, കൊ​ല്ലം-64.05, ഇ​ര​വി​പു​രം-62.29, ചാ​ത്ത​ന്നൂ​ർ-61.73 എ​ന്നി​ങ്ങ​നെ​യാ​ണ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം.

വൈ​കു​ന്നേ​രം 5.30 ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​ല്ലം പാ​ർ​ല​മെ​ന്‍റി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 70.01ൽ ​എ​ത്തി. ച​വ​റ-71, പു​ന​ലൂ​ർ-69.36, ച​ട​യ​മം​ഗ​ലം-70.36, കു​ണ്ട​റ-71.20, കൊ​ല്ലം-70.44, ഇ​ര​വി​പു​രം-69.00, ചാ​ത്ത​ന്നൂ​ർ-68.63 എ​ന്നി​ങ്ങ​നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭ്യ​മാ​യ വി​വ​രം അ​നു​സ​രി​ച്ച് 73.03 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts