ക്രിസ്മസ്-ന്യൂഇയർ ആഘോഷത്തിന് കൊഴുപ്പേകാൻ  പോണ്ടിച്ചേരി മദ്യം; ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്റ്റോക്ക് ചെയ്യുന്നതിനിടെ രണ്ട് പേർ പിടിയിൽ

ആ​ല​പ്പു​ഴ: കാ​ർ​ത്തി​ക​പ്പ​ള്ളി പ​ല്ല​ന ഭാ​ഗ​ത്തു​നി​ന്ന് 210 കു​പ്പി പോ​ണ്ടി​ച്ചേ​രി നി​ർ​മി​ത മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. കാ​ർ​ത്തി​ക​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​വും ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റലിജ​ൻ​സ് സം​ഘ​വും സം​യു​ക്ത​മാ​യി വ്യാ​ഴാ​ഴ്ച അ​ർ​ധരാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.  

ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ പ്ര​മാ​ണി​ച്ച്‌ വ​ൻ​തോ​തി​ൽ പോ​ണ്ടി​ച്ചേ​രി നി​ർ​മിത മ​ദ്യം സ്റ്റോ​ക്ക് ചെ​യ്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന് ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (33 ), തോ​ട്ട​പ്പ​ള്ളി പു​ത്ത​ൻ പ​റ​മ്പി​ൽ വീ​ട്ടി​ൽ രാ​കേ​ഷ് (29) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​റ​ക്കാ​ട് തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (37) എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി​പ്പോ​യ​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ല്ല.

ഇ​യാ​ൾ നേ​ര​ത്തെ​യും ഇത്തരം കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​വ​രി​ൽനി​ന്നും പോ​ണ്ടി​ച്ചേ​രി​യി​ൽ മാ​ത്രം വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള 210 കു​പ്പി​ക​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 105 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​വീ​ണാ​ണ് പോ​ണ്ടി​ച്ചേ​രി​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​ദ്യം എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഫെ​മി​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ റോ​യ് ജേ​ക്ക​ബ്, ജി. ​ഗോ​പ​കു​മാ​ർ, ജി.​ അ​ല​ക്സാ​ണ്ട​ർ, അ​ബ്ദു​ൽ ഷു​ക്കൂ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ച്ച്. മു​സ്ത​ഫ, ജി. ​ജ​യ​കൃ​ഷ്ണ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സം​ഘ​മി​ത്ര, ഡ്രൈ​വ​ർ റി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment