ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടിക്ക്​ ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ച​രി​ത്രം; കേരളത്തില്‍ നിന്ന് കമ്യൂണിസത്തെ തുടച്ച് നീക്കുമെന്ന് വെല്ലുവിളിച്ച് തേജസ്വി സൂര്യ


ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ജ​യ​നെ വെ​ല്ലു​വി​ളിച്ച് കേ​ര​ള​ത്തി​ല്‍നി​ന്ന് ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ച് നീ​ക്കു​മെ​ന്ന് യു​വ​മോ​ര്‍​ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ തേ​ജ​സ്വി സൂ​ര്യ എം​പി.

ലോ​ക​മെ​മ്പാ​ടും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത ച​രി​ത്ര​മാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ഉ​ള്ള​തെ​ന്നും തേ​ജ​സ്വി സൂ​ര്യ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ കെ.​ടി.​ജ​യ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ​ദി​ന പോ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത്‌ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു തേ​ജ​സ്വി​യു​ടെ വെ​ല്ലു​വി​ളി. യു​വ​മോ​ര്‍​ച്ച ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

ക​മ്യൂ​ണി​സം വി​ക​സ​ന​ത്തി​ന് എ​തി​രാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ​ പോ​ലും സ്വ​ന്തം ക​മ്പ​നി തു​ട​ങ്ങാ​ൻ കേ​ര​ള​ത്തി​ന് പു​റ​ത്ത് പോ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്.

രാ​ജ്യ​ത്തെ മി​ക​ച്ച 100 സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ അ​തി​ൽ കേ​ര​ള​ത്തി​ലെ ഒ​രു സ​ർ​വ​ക​ലാ​ശാ​ല പോ​ലു​മി​ല്ല.

കേ​ര​ള​ത്തി​ല്‍ ആ​കെ​യു​ള്ള തൊ​ഴി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി മാ​ത്ര​മാ​ണ്. അ​താ​ക​ട്ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​ത്ര​മാ​ണ്- തേ​ജ​സ്വി ആ​രോ​പി​ച്ചു.

Related posts

Leave a Comment