കൊറോണക്കാലത്തെ ചുംബനം ! പൂനം പാണ്ഡെയുടെ ചുംബന ചിത്രം വിവാദമാകുന്നു; ചിത്രത്തിനു താഴെ കമന്റുകള്‍ നിരവധി…

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കെ ബോളിവുഡ് താരം പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തെച്ചൊല്ലി വിവാദം പുകയുന്നു.

അടിക്കുറിപ്പ് നല്‍കൂ എന്നു കുറിച്ചു കൊണ്ട്, തൂവാല കൊണ്ട് മൂക്കും വായയും മൂടിക്കെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പൂനം പാണ്ഡെയുടെ കൊറോണ സ്പെഷ്യല്‍ ചിത്രം പുറത്ത് വിട്ടത്.

താരത്തിന്റെ ചിത്രത്തിന് കൊറോണ കിസ്, മാസ്‌ക് വാല ലവ് എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ആരാധകര്‍ ചിത്രത്തിന് കമന്റുകള്‍ ഇടുന്നതിനൊപ്പം തന്നെ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ അസ്ഥാനത്ത് തമാശയുമായി മേലാല്‍ വരരുതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. ഇവരെ തെറി പറഞ്ഞുള്ള കമന്റുകളും കുറവല്ല.

https://www.instagram.com/p/B94gfxUJm2c/?utm_source=ig_embed

Related posts

Leave a Comment