ത​ല​യ്ക്കു പ​ക​രം മ​റ്റൊ​രു അ​വ​യ​വം കൊ​ണ്ട് ചി​ന്തി​ക്കു​ന്ന​വ​രാ​യി​രു​ന്നു അ​വ​ര്‍ ! സ്‌​റ്റേ​ജി​ല്‍ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​ട്ടും അ​വ​ര്‍ പി​ന്നാ​ലെ പാ​ഞ്ഞു വ​ന്നെ​ന്ന് പൂ​നം പാ​ണ്ഡെ…

ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ​യും വി​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ബോ​ളി​വു​ഡി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പൂ​നം പാ​ണ്ഡെ. ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യാ​ല്‍ താ​ന്‍ ന​ഗ്ന​യാ​യി ഓ​ടു​മെ​ന്ന പ്ര​സ്താ​വ​ന​യാ​ണ് പൂ​നം പാ​ണ്ഡെ​യെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. പി​ന്നീ​ട് അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും സ​ജീ​വ​മ​യ പൂ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. ത​ന്റെ ഹോ​ട്ട് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും താ​രം സ്ഥി​ര​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ക​രി​യ​റി​ലെ​യും ജീ​വി​ത​ത്തി​ലെ​യും ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് പൂ​നം മു​മ്പോ​ട്ടു പോ​കു​ന്ന​ത്.​ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന്റെ പേ​രി​ല്‍ സ്വ​ന്തം വീ​ട്ടു​കാ​രി​ല്‍ നി​ന്നു പോ​ലും മോ​ശം പ്ര​തി​ക​ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് പൂ​ന​ത്തി​ന്. താ​ര​ത്തി​ന്റെ ദാ​മ്പ​ത്യ ജീ​വി​ത​വും പ്ര​ശ്ന​ഭ​രി​ത​മാ​യി​രു​ന്നു. അ​തു​പോ​ലെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​യി​ട​ത്തു നി​ന്നു പോ​ലും പൂ​ന​ത്തി​ന് മോ​ശം അ​നു​ഭ​വം നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രി​ക്ക​ലു​ണ്ടാ​യ അ​നു​ഭ​വ​ത്തെ തു​ട​ര്‍​ന്ന് താ​ന്‍ ഇ​നി​യൊ​രി​ക്കി​ലും ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​ന് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കി​ല്ലെ​ന്ന് വ​രെ പൂ​നം തീ​രു​മാ​നി​ച്ചി​രു​ന്നു. ബാം​ഗ്ലൂ​രി​ല്‍ ന​ട​ന്നൊ​രു ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​നു​ഭ​വ​മാ​യി​രു​ന്നു പൂ​നം പാ​ണ്ഡെ​യെ​ക്കൊ​ണ്ട്…

Read More

ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചു…പൂനം പാണ്ഡെ ആശുപത്രിയില്‍ ! ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ നടി പൂനം പാണ്ഡെ ആശുപത്രിയില്‍. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് സാം ബോംബെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ ഇന്നലെയാണ് പോലീസ് സാമിനെ അറസ്റ്റു ചെയ്തത്.പൂനം പാണ്ഡേയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതാദ്യമായല്ല ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതി പൂനം പാണ്ഡേ നല്‍കുന്നത്. നേരത്തേയും സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡേ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവയില്‍ വെച്ച് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃഗത്തെ പോലെയാണ് സാം തന്നെ മര്‍ദിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തില്‍ പൂനം പാണ്ഡേ വ്യക്തമാക്കിയത്. സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുമെന്നും പൂനം പറഞ്ഞിരുന്നു. കഴിഞ്ഞ…

Read More

ലോക്ക്ഡൗണ്‍ ലംഘിച്ച് മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന പൂനം പാണ്ഡെയ്ക്കും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ…

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മുബൈ മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന മോഡലും നടിയുമായ പൂനം പാണ്ഡെയ്‌ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. മുംബൈ മറൈന്‍ ഡ്രൈവിലൂടെ കൃത്യമായ കാരണങ്ങളൊന്നുമില്ലാതെ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. കൃത്യമായ കാരണങ്ങളൊന്നും ഇല്ലാതെയാണ് പൂനം മറൈന്‍ ഡ്രൈവില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദിനും എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.

Read More

കൊറോണക്കാലത്തെ ചുംബനം ! പൂനം പാണ്ഡെയുടെ ചുംബന ചിത്രം വിവാദമാകുന്നു; ചിത്രത്തിനു താഴെ കമന്റുകള്‍ നിരവധി…

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കെ ബോളിവുഡ് താരം പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തെച്ചൊല്ലി വിവാദം പുകയുന്നു. അടിക്കുറിപ്പ് നല്‍കൂ എന്നു കുറിച്ചു കൊണ്ട്, തൂവാല കൊണ്ട് മൂക്കും വായയും മൂടിക്കെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പൂനം പാണ്ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പൂനം പാണ്ഡെയുടെ കൊറോണ സ്പെഷ്യല്‍ ചിത്രം പുറത്ത് വിട്ടത്. താരത്തിന്റെ ചിത്രത്തിന് കൊറോണ കിസ്, മാസ്‌ക് വാല ലവ് എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ ചിത്രത്തിന് കമന്റുകള്‍ ഇടുന്നതിനൊപ്പം തന്നെ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് ജാഗ്രതയിലും ഭീതിയിലും കഴിയുമ്പോള്‍ അസ്ഥാനത്ത് തമാശയുമായി മേലാല്‍ വരരുതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. ഇവരെ തെറി പറഞ്ഞുള്ള കമന്റുകളും കുറവല്ല.

Read More