പോ​പ്പു​ല​ർ ഫി​നാ​ൻ​സ് അ​മ്പ​ല​പ്പു​ഴ​ ശാഖയിലും വ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്;മുക്കിയത് രണ്ടു കോടി രൂപ! പലരും നിക്ഷേപിച്ചത് കണക്കിൽ കാണിക്കാൻ പറ്റാത്ത സമ്പാദ്യം!


അ​മ്പ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് അ​മ്പ​ല​പ്പു​ഴ​യി​ലും വ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്. ത​ട്ടി​പ്പു​ന​ട​ത്തി​യ​തി​ൻെ​റ പേ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് അ​മ്പ​ല​പ്പു​ഴ ശാ​ഖ​യി​ൽ നി​ന്നും മു​ക്കി​യ​ത് ര​ണ്ടു കോ​ടി​യോ​ളം രൂ​പ.

അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ 40 ഓ​ളം പേ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ത്ര​യും തു​ക ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​നി​യും പ​രാ​തി​ക്കാ​ർ ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​മ്പ​ല​പ്പു​ഴ​യി​ൽ ഒ​രി​ട​വേ​ള​ക്ക് ശേ​ഷം ന​ട​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പത​ട്ടി​പ്പാ​ണി​ത്.

പരാതി കൊടുക്കാതെ പലരും
ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​വ​രി​ൽ അ​ധി​ക​വും. എ​ന്നാ​ൽ ഭീ​മ​മാ​യ തു​ക നി​ക്ഷേ​പി​ച്ച ഉ​ന്ന​ത​രും ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. പു​റ​ത്ത് പ​റ​യാ​ൻ ക​ഴി​യാ​ത്ത തു​ക​യാ​യ​തി​നാ​ൽ പ​ല​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നും മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല.

ട്ര​ഷ​റി​യി​ൽ നി​ന്നും വി​ര​മി​ച്ച ഒ​രാ​ളാ​ണ് ഇ​തി​ൻെ​റ മാ​നേ​ജ​ർ. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​കൂ​ടി​യാ​യ ഇ​യാ​ളു​ടെ ബ​ന്ധ​ങ്ങ​ൾ വ​ഴി​യാ​ണ് പ​ല​രും പ​ണം നി​ക്ഷേ​പി​ച്ച​ത്.

സാ​ധാ​ര​ണ ബാ​ങ്ക് പ​ലി​ശ​യു​ടെ ഇ​ര​ട്ടി ല​ഭി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ​ല​രും ഇ​വി​ടെ പ​ണം നി​ക്ഷേ​പി​ച്ച​ത്. ഒ​ന്നു മു​ത​ൽ അ​ഞ്ച് ല​ക്ഷം വ​രെ​യാ​ണ് ഇ​ത്ത​ര​ക്കാ​ർ നി​ക്ഷേ​പി​ച്ച​തെ​ങ്കി​ലും ക​ണ​ക്കി​ൽ കാ​ണി​ക്കാ​ൻ പ​റ്റാ​ത്ത​തി​ൻെ​റ പേ​രി​ലാ​ണ് ചി​ല ഉ​ന്ന​ത​ർ ഭീ​മ​മാ​യ തു​ക നി​ക്ഷേ​പം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​റി​വ്.

പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു​വ​രു​ക​യാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​കാ​ര്യ പ​ണം ഇ​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ള്ള​ത്അ​മ്പ​ല​പ്പു​ഴ​യി​ലാ​ണ്. വി​വി​ധ വാ​യ്പ​ക​ൾ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ശാ​ഖ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ശാ​ഖ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ജോ​ലി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഇ​വ​രു​ടെ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തു​ന്ന​ത്.

അമിത പലിശയ്ക്കു പുറമേ…

എ​ട്ട് മു​ത​ൽ 12 ശ​ത​മാ​നം വ​രെ പ​ലി​ശ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് ഇ​വ​ർ തു​ക സ്വീ​ക​രി​ക്കു​ന്ന​ത്. നി​ക്ഷേ​പ കാ​ല​യ​ള​വ് ക​ണ​ക്കാ​ക്കി പ​ലി​ശ​യ്ക്കുപു​റ​മെ മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കാ​റു​ണ്ട്.

അ​മ്പ​ല​പ്പു​ഴ​യി​ൽ 10 ഓ​ളം സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ൻെ​റ ശാ​ഖ അ​ട​ച്ച​തോ​ടെ മ​റ്റ് പ​ല പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള തു​ക പ​ല​രും

പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങിയെ​ങ്കി​ലും കാ​ലാ​വ​ധി പൂ​ർ​ണ്ണ​മാ​ക്കാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും നി​ക്ഷ​പ​ത്തു​ക ന​ൽ​കാ​ൻ ബാ​ങ്ക് ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത് നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ആ​ദ്യം എ​ത്തു​ന്ന​ത്. ചെ​റി​യ തു​ക​യി​ൽ ആ​രം​ഭി​ച്ച ചി​ട്ടി​ക​ൾ പി​ന്നീ​ട് ല​ക്ഷ​ങ്ങ​ളി​ലെ​ത്തി. പ​ല​രി​ൽ​നി​ന്നും തു​ക കൈ​പ്പ​റ്റി​യ​തി​ന് ശേ​ഷം സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​ലു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള വി​വി​ധ ചി​ട്ടി സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​തി​ൻെ​റ കേ​സ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ന​ൽ​കി വി​വി​ധ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശാ​ഖ​ക​ൾ അ​മ്പ​ല​പ്പു​ഴ​യി​ൽ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.

Related posts

Leave a Comment