ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമ പോലെയല്ല, ഈ സിനിമയെ കാണേണ്ടത്! ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടെന്ന് നിര്‍ബന്ധം പിടിച്ചത് പ്രണവാണ്; താരപുത്രന്റെ കന്നിചിത്രത്തെക്കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നതിങ്ങനെ

അഭ്രപാളിയിലെ വിസ്മയം എന്ന വിശേഷണത്തിനര്‍ഹനായ മോഹന്‍ലാലിന്റെ മകന്‍, പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന കന്നി ചിത്രം ആദിയിലേയ്ക്കാണ് ഇപ്പോള്‍ സിനിമാലോകത്തിന്റെ, പ്രത്യേകിച്ച്, ലാല്‍ ആരാധകരുടെ നോട്ടം. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളും അവര്‍ ആഘോഷമാക്കുകയാണ്. മോഹന്‍ലാലിന്റൈ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫാണ്, ആദിയുടെ സംവിധായകനെന്നതും അതുപോലെതന്നെ, മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നതുമാണ് മറ്റ് രണ്ട് പ്രത്യേകതകള്‍.

ആദിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സംഘട്ടനരംഗങ്ങളില്‍ പ്രണവ് എത്തിയെതെന്നായിരുന്നു ഒരിടയ്ക്ക് പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു സുപ്രധാന വിവരവുമായി സംവിധായകന്‍ ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നതിങ്ങനെ..ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ല, മറ്റേതിലേയും എന്ന പോലെ കുറച്ച് ആക്ഷന്‍ സീനുകള്‍ മാത്രമുള്ള ഒരു റിയലിസ്‌റിക് ചിത്രമാണ് ആദി. ആ രീതിയില്‍ മാത്രമേ ചലച്ചിത്രത്തെ കാണാവു.

എടുത്തു പറയേണ്ട പ്രധാന സവിശേഷത ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. പാര്‍ക്ക്വര്‍ സംവിധാനത്തിന്റെ ഉപയോഗം ചിത്രത്തിന്റെ ദൃശ്യതക്ക് കൂടുതല്‍ മിഴിവേകി. ഫ്രാന്‍സില്‍ ഷൂട്ട് ചെയ്യാനുദ്ദേശിച്ച സാഹസിക രംഗം ഡ്യൂപ്പിനെ വച്ചു ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ താന്‍ ചെയ്യാം എന്ന ആത്മവിശ്വാസത്തോടെ പ്രണവ് മുന്നോട്ട് വരികയായിരുന്നു.

അപകടം പറ്റിയാലോ എന്ന ഭയം ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ഭുതപ്പെടുത്തികൊണ്ടായിരുന്നു പ്രണവിന്റെ മറുപടി. വളരെ തന്മയത്തത്തോടെ മനോഹരമായി സീന്‍ പൂര്‍ത്തിയാക്കാന്‍ പ്രണവിന് സാധിച്ചു. ഒരു പുതുമുഖം എന്ന നിലയില്‍ അഭിനന്ദിക്കേണ്ട വ്യക്തിത്വത്തിന് ഉടമ കൂടിയാണ് പ്രണവ്. ചിത്രത്തില്‍ വളരെ പാഷനേറ്റ് ആയ മ്യൂസിക് ഡയറക്ടര്‍ കഥാപാത്രമായിട്ടാണ് പ്രണവിന്റെ ചുവടുവയ്പ്പ്. അദ്ദേഹം പറയുന്നു.

 

Related posts