പ്ര​ണ​യം നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ ഓ​ട്ടോ​ ഇ​ടി​പ്പിച്ച് കൊ​ല്ലാ​ൻ ശ്ര​മം;നിലത്തു വീണപ്പോൾ സിഗരറ്റ് കത്തിച്ച് കുത്തി; മൂന്നുപേർ അറസ്റ്റിൽ


ക​ള​മ​ശേ​രി: പ്ര​ണ​യം നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ മൂ​വ​ർ സം​ഘം ഓ​ട്ടോ​ ഇ​ടി​പ്പിച്ച് കൊ​ല്ലാ​ൻ ശ്ര​മം. ഇ​ന്ന​ലെ വ​നി​താ ദി​ന​ത്തി​ൽ വൈ​കി​ട്ട് നാ​ലോ​ടെ ഏ​ലൂ​ർ പാ​താ​ളം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​വ (18), ശെ​ൽ​വം (32), കാ​ർ​ത്തി​ക് (18) എ​ന്നി​വ​രെ ഏ​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​ല​ത്തു വീ​ണ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് സി​ഗ​ര​റ്റ് കു​റ്റി വ​ച്ച് പൊ​ള്ളി​ച്ച​താ​യും പ​റ​യു​ന്നു​ണ്ട്. പാ​താ​ള​ത്ത് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന ഈ ​സം​ഘം വി​ദ്യാ​ർ​ഥി​നി​യെ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment