നി​ങ്ങ​ളി​ത് കാ​ണു​ക, ഇ​താ മെ​സി! കാ​ൽ​പ്പ​ന്ത് ക​ളി​യു​ടെ എ​ല്ലാ സൗ​ന്ദ​ര്യ​വും ഇ​ടം​കാ​ലി​ൽ ആ​വാ​ഹി​ച്ച മൂ​ന്നു ഗോ​ളു​ക​ൾ: ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ വീ​ണ്ടും മൈ​താ​ന​ത്ത് വി​സ്മ​യം തീ​ർ​ത്തു

കാ​ൻ​സാ​സ് സി​റ്റി: എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. കാ​ൽ​പ്പ​ന്ത് ക​ളി​യു​ടെ എ​ല്ലാ സൗ​ന്ദ​ര്യ​വും ഇ​ടം​കാ​ലി​ൽ ആ​വാ​ഹി​ച്ച മൂ​ന്നു ഗോ​ളു​ക​ൾ. ലോ​ക​ത്തി​ന്‍റെ നെറു​ക​യി​ലെ​ത്തി ലോ​ക​കി​രീ​ടം ചും​ബി​ച്ച ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ വീ​ണ്ടും മൈ​താ​ന​ത്ത് വി​സ്മ​യം തീ​ർ​ത്തു.

എ​ന്നും എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ആ ​മെ​സി മാ​ജി​ക്കി​നാ​യി​രു​ന്നു കാ​ൻ​സാ​സ് സി​റ്റി​യി​ലെ ആ​രോ​ഹെ​ഡ് സ്റ്റേ​ഡി​യം ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​ള്‍​ജീ​രി​യ​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​നാ​ണ് അ​ർ​ജ​ന്‍റീ​ന ജ​യി​ച്ച​ത്. അ​തി​ൽ മൂ​ന്നും പി​റ​ന്ന​ത് ല​യ​ണ​ൽ മെ​സി​യു​ടെ കാ​ലു​ക​ളി​ലാ​യി​രു​ന്നു. ക​ളി​യു​ടെ 17, 60, 76 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി സ്കോ​ര്‍ ചെ​യ്ത​ത്. മെ​സി​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ ലോ​ക​ക​പ്പ് ഹാ​ട്രി​ക് ആ​ണി​ത്.

അ​ർ​ജ​ന്‍റീ​ന ജേ​ഴ്സി​യി​ൽ ത​ന്‍റെ 200-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലാ​ണ് മെ​സി അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. ഇ​തോ​ടെ, ലോ​ക​ക​പ്പി​ൽ ആ​കെ 16 ഗോ​ളു​ക​ളു​മാ​യി ജ​ർ​മ​ൻ താ​രം മി​റോ​സ്‌​ലാ​വ് ക്ലോ​സെ​ക്കൊ​പ്പ​മെ​ത്തി മെ​സി. കൂ​ടാ​തെ, ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​വും ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​വും എ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡും മെ​സി​യു​ടെ പേ​രി​ലാ​യി.

മ​ത്സ​രം തു​ട​ങ്ങി ആ​റാം മി​നി​റ്റി​ൽ ത​ന്നെ ല​യ​ണ​ൽ മെ​സി അ​ൾ​ജീ​രി​യ​ൻ വ​ല കു​ലു​ക്കി​യെ​ങ്കി​ലും വാ​ർ പ​രി​ശോ​ധ​ന​യി​ൽ അ​ത് ഓ​ഫ്‌​സൈ​ഡ് ആ​യി. തൊ​ട്ടു​പി​ന്നാ​ലെ ഒ​ൻ​പ​താം മി​നി​റ്റി​ൽ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ അ​ൾ​ജീ​രി​യ​യു​ടെ ഫാ​രെ​സ് ചൈ​ബി അ​ർ​ജ​ന്‍റീ​ന​ൻ വ​ല കു​ലു​ക്കി​യെ​ങ്കി​ലും റ​ഫ​റി വീ​ണ്ടും ഓ​ഫ്‌​സൈ​ഡ് വി​ധി​ച്ചു.

പി​ന്നീ​ട്, 17-ാം മി​നി​റ്റി​ലാ​ണ് മെ​സി മാ​ജി​ക് ക​ണ്ട​ത്. റോ​ഡ്രി​ഗോ ഡി ​പോ​ളി​ന്‍റെ പാ​സ് സ്വീ​ക​രി​ച്ച മെ​സി അ​ൽ​ജീ​രി​യ​ൻ പ്ര​തി​രോ​ധ​ത്തെ വെ​ട്ടി​ച്ച് മു​ന്നേ​റി. ബോ​ക്സി​നു പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത അ​തി​മ​നോ​ഹ​ര​മാ​യൊ​രു ലോം​ഗ് റേ​ഞ്ച​ർ അ​ൾ​ജീ​രി​യ​ൻ ഗോ​ൾ​കീ​പ്പ​ർ ലൂ​ക്ക സി​ദാ​നെ മ​റി​ക​ട​ന്ന് ഗോ​ൾ​പോ​സ്റ്റി​ലേ​ക്ക് വ​ല​തു​മൂ​ല​യി​ലേ​ക്ക്. അ​ർ​ജ​ന്‍റീ​ന മു​ന്നി​ൽ.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ അ​ർ​ജ​ന്‍റീ​ന ലീ​ഡ് വ​ർ​ധി​പ്പി​ച്ചു. അ​റു​പ​താം മി​നി​റ്റി​ൽ വീ​ണ്ടും മെ​സി മാ​ജി​ക്. അ​ൾ​ജീ​രി​യ​ൻ പ്ര​തി​രോ​ധ​ത്തി​ന്‍റെ പി​ഴ​വു​ക​ൾ മു​ത​ലെ​ടു​ത്ത് മെ​സി ഇ​ടം​കാ​ലു​കൊ​ണ്ട് തൊ​ടു​ത്ത ഷോ​ട്ട് വ​ല​യി​ലേ​ക്ക്. അ​ർ​ജ​ന്‍റീ​ന വി​ജ​യം ഉ​റ​പ്പി​ച്ചു.

തൊ​ട്ടു​പി​ന്നാ​ലെ 76-ാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് ഗ്രൗ​ണ്ട​റി​ലൂ​ടെ മെ​സി വീ​ണ്ടും അ​ള്‍​ജീ​രി​യ​ന്‍ ഗോ​ള്‍ വ​ല കു​ലു​ക്കി. മെ​സി​ക്ക് ഹാ​ട്രി​ക്, പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ആ​വേ​ശ ജ​യം.

Related posts

Leave a Comment