പ്രണയത്തിൽ നിന്ന് പിൻമാറാൻ യുവാവ് നേരിടേണ്ടിവന്നത് ക്രൂരമർദനം; കെട്ടിതൂക്കി മൂത്രം കുടിപ്പിച്ചു, കാലിൽ പൊള്ളലേൽപ്പിച്ചു; പെരിന്തൽമണ്ണ‍യിലെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ർ അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണെ​ന്ന് പ​രി​ക്കേ​റ്റ യു​വാ​വ് തി​രി​ച്ച​റി​ഞ്ഞു.

പാ​താ​യി​ക്ക​ര സ്വ​ദേ​ശി നാ​ഷി​ദ് അ​ലി​യെ​യാ​ണു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്. അ​തേ​സ​മ​യം, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ഷി​ദ് അ​ലി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും നാ​ഷി​ദ് അ​ലി​യു​ടെ അ​മ്മ പ​റ​ഞ്ഞു.

നാ​ഷി​ദി​ന്‍റെ കൈ​യും കാ​ലും ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ചൊ​ടി​ച്ചു. ദേ​ഹ​ത്തു ക​ത്തി​കൊ​ണ്ടു മു​റി​വേ​ൽ​പ്പി​ച്ചു. കാ​ലി​ൽ അ​ക്ര​മി​ക​ൾ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​ഷി​ദ് ഇ​പ്പോ​ൾ മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ത​ല​കീ​ഴാ​യി തൂ​ക്കി​യി​ട്ട​ശേ​ഷം ത​ന്നെ മൂ​ത്രം കു​ടി​പ്പി​ച്ചെ​ന്നും മ​ർ​ദ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ത​ന്നെ​യാ​ണ് ത​ന്‍റെ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തെ​ന്നും നാ​ഷി​ദ് പ​റ​യു​ന്നു. പ്ര​ണ​യ​ത്തി​ൽ​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രാ​ണ് ത​നി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും നാ​ഷി​ദ് അ​ലി ആ​രോ​പി​ച്ചു.

Related posts