മാലിന്യത്തിൽ പൊറുതിമുട്ടി കോട്ടയം നഗരവും പരിസര പ്രദേശങ്ങളും; ഇടറോഡുകളും ആൾത്താമസമില്ലാത്ത വീടുകളിലും മാലിന്യം നിക്ഷേപിക്കുന്നത് നിത്യസംഭവമായി മാറുന്നു

കോ​ട്ട​യം: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ല്ലാ​ത്ത പു​ര​യി​ട​ങ്ങ​ളി​ലു​മാ​ണു മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ലും ക​റു​ത്ത പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലു​മാ​ക്കി നി​ക്ഷേ​പി​ക്കു​ന്ന​ത്. മി​ക്ക​പ്പോ​ഴും ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാണ് ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണു മി​ക്ക​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്.

പ​ല സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​രെ പി​ടി​കൂ​ടാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണു ഇ​ത്ത​ര​ക്കാ​ർ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

കോട്ട​യം ചാ​ലു​കു​ന്ന് സി​എ​ൻഐ – ​കൊ​ച്ചാ​ന റോ​ഡ​രി​കി​ലെ പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്. കൊ​ച്ചാ​ന​പാ​ല​ത്തി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. റോ​ഡി​ലൂടെ ന​ട​ക്കു​ന്ന​വ​ർ​ക്കും സ​മീ​പ​ത്തെ താ​മ​സ​ക്കാ​രു​മാ​ണ് രൂ​ക്ഷ​ഗ​ന്ധ​ത്തി​ൽ വ​ല​യു​ന്ന​ത്.

താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​ത്തു​ള്ള ചി​ല​രാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. കു​മ​ര​കം റോ​ഡി​ൽ നി​ന്ന് അ​റു​ത്തു​ട്ടി ജം​ഗ്ഷ​നി​ൽ നി​ന്ന് പ​ഴ​യ സെ​മി​നാ​രി ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന​ത് കൊ​ച്ചാ​ന​പാ​ല​ത്തിലൂടെ​യാ​ണ്.

 

Related posts